മമ്മൂട്ടിയുടെ കുട്ടനാടൻ ബ്ലോഗിന്റെ പൂജ വീഡിയോ പുറത്ത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മമ്മൂട്ടിയുടെ കുട്ടനാടൻ ബ്ലോഗിന്റെ പൂജ വീഡിയോ പുറത്ത്

മമ്മൂട്ടിയുടെ പുതിയ ചിത്രം കുട്ടനാടൻ ബ്ലോഗിന്റെ പൂജ വീഡിയോ പുറത്തുവിട്ടു. മമ്മൂട്ടി തന്നെയാണ്​ ഒൗദ്യോഗിക ഫേസ്​ബുക്ക്​ പേജിലൂടെ വീഡിയോ പുറത്തിറക്കിയത്​. പ്രശസ്​ത തിരക്കഥാകൃത്തുകളായ​ സച്ചി-സേതു കൂട്ടുകെട്ടിലെ സേതുവാണ്​ ചിത്രം സംവിധാനം ചെയ്യുന്നത്​. സേതുവിന്റെതാണ് തിരക്കഥയും.

അനു സിതാര, ഷംന കാസിം​, റായ്​ ലക്ഷ്​മി എന്നിവർ കുട്ടനാടൻ ബ്ലോഗിലെ നായികമാരായെത്തുന്നു. മെമ്മറീസ്​ എന്ന ചിത്രത്തിന്​ ശേഷം പി.കെ. മുരളീധരനും ശാന്താ മുരളീധരനും  ചേര്‍ന്നാണ്​ ചിത്രം നിര്‍മിക്കുന്നത്​.


LATEST NEWS