നീണ്ട 20 വർഷങ്ങൾക്ക്​ ശേഷം മെഗാ സ്റ്റാർ മമ്മൂട്ടി തെലുങ്കിലേക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നീണ്ട 20 വർഷങ്ങൾക്ക്​ ശേഷം മെഗാ സ്റ്റാർ മമ്മൂട്ടി തെലുങ്കിലേക്ക്

ആന്ധ്രാ മുഖ്യമന്ത്രിയായിരുന്ന വൈ.എസ് രാജശേഖര റെഡ്ഡിയുടെ വേഷത്തിൽ മമ്മൂട്ടിയെത്തുന്ന യാത്ര എന്ന തെലുങ്ക് ചിത്രത്തി​​​ന്റെ  ചിത്രീകരണം ഈ മാസം 18ന് തുടങ്ങും. മമ്മൂട്ടി 20ന് ഷൂട്ടിങില്‍ പങ്കാളിയാകും. നീണ്ട 20 വർഷങ്ങൾക്ക്​ ശേഷമാണ്​ മലയാളത്തി​​​ന്റെ  മെഗാ സ്റ്റാർ തെലുങ്കിലേക്ക്​ തിരിച്ച്​ പോവുന്നത്​.

1999 മുതല്‍ 2004 വരെയുള്ള വൈ.എസ്​.ആറി​​​ന്റെ  രാഷ്ട്രീയ ജീവിതമാണ് യാത്ര എന്ന സിനിമയുടെ പ്രമേയം. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ച വൈ.എസ്​.ആറി​​​​ന്റെ  പദയാത്ര മുൻനിർത്തിയാണ്​ സിനിമ മുന്നോട്ട്​ പോകുന്നത്​. പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് റിലീസ് ചെയ്യാമെന്ന ഉദ്ദേശമുള്ളതിനാലാണ്​ ചിത്രത്തി​​​ന്റെ  ഷൂട്ടിങ്​ നേരത്തെ ആരംഭിക്കുന്നത്​.