അറുപത്തിയെട്ടിന്റെ നിറവിൽ മെഗാസ്റ്റാര്‍ മമ്മൂട്ടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അറുപത്തിയെട്ടിന്റെ നിറവിൽ മെഗാസ്റ്റാര്‍ മമ്മൂട്ടി

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഇന്ന് അറുപത്തിയെട്ടാം പിറന്നാള്‍. 48 വര്‍ഷത്തോളമായി മലയാള സിനിമയില്‍ നിറ സാന്നിധ്യമായ മമ്മൂട്ടി പ്രായത്തേയും തോല്‍പ്പിക്കുന്ന കുതിപ്പാണ് നടത്തുന്നത്. താരത്തിന് പിറന്നാള്‍ ആശംസകളേകി സിനിമ ലോകവും രംഗത്തെത്തി കഴിഞ്ഞു. മമ്മുട്ടിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന മാമാങ്കം ടീമിലെ ഏവരും തങ്ങളുടെയെല്ലാരുടെയും പ്രൊഫൈല്‍ പിക് സിനമയിലെ മമ്മൂട്ടിയുടെ ചിത്രമാക്കിയാണ് ആശംസകളേകിയത്.

ഏറ്റവും വലിയ ഇതിഹാസം നിങ്ങളാണ്, വാപ്പച്ചി എന്ന് പറഞ്ഞാണ് മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ മമ്മൂട്ടിക്ക് പിറന്നാള്‍ ആസംസകള്‍ നല്‍കിയത്. മോഹന്‍ലാല്‍ മുതല്‍ ഉണ്ണി മുകുന്ദന്‍ വരെയുള്ള ഒരുപാട് താരങ്ങള്‍ മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകളുമായി രംഗത്തെത്തി. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്കിലാണ് ഇപ്പോള്‍ മമ്മൂട്ടി അഭിനയിക്കുന്നത്.


LATEST NEWS