വേണുവിന്റെ ചിത്രത്തിലൂടെ ഫഹദ് ഫാസിലും മമ്ത മോഹന്‍ദാസും ഒന്നിക്കുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വേണുവിന്റെ ചിത്രത്തിലൂടെ ഫഹദ് ഫാസിലും മമ്ത മോഹന്‍ദാസും ഒന്നിക്കുന്നു

ആദ്യമായി ഫഹദ് ഫാസിലും മമ്ത മോഹന്‍ദാസും മുന്നറിയിപ്പിനു ശേഷം വേണു ഒരുക്കുന്ന പുതിയ ചിത്രത്തില്‍ ഒന്നിക്കുന്നു. കാടിന്റെ പശ്ചാത്തലത്തില്‍ കാലാവസ്ഥാ മാറ്റങ്ങളെയാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. കാര്‍ബണ്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം അടുത്തയാഴ്ച പാലാ, ഈരാറ്റുപേട്ട എന്നിവിടങ്ങളില്‍ ആരംഭിക്കും. ഹാരി മെറ്റ് സേജലില്‍ ക്യാമറ കൈകാര്യം ചെയ്ത ബോളിവുഡിലെ പ്രമുഖ മലയാളി കെ യു മോഹനനാണ് ഛായാഗ്രഹണം. ദേശീയ അവാര്‍ഡ് ജേതാവ് വിശാല്‍ ഭരദ്വാജാണ് സംഗീതം. നിര്‍മാണം സിബി തോട്ടപ്പുറം


LATEST NEWS