മലയാളികള്‍ ഇത്ര അധ:പതിച്ചോ : ഒരു വൃത്തികെട്ട വാര്‍ത്തയുടെ പിറകില്‍ ചാനലുകളും പത്രങ്ങളും:മാമുക്കോയ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മലയാളികള്‍ ഇത്ര അധ:പതിച്ചോ : ഒരു വൃത്തികെട്ട വാര്‍ത്തയുടെ പിറകില്‍ ചാനലുകളും പത്രങ്ങളും:മാമുക്കോയ

കോഴിക്കോട്: കേരളത്തിലെ ചാനലുകളും പത്രങ്ങളും  ഒരു വൃത്തികെട്ട വാര്‍ത്തയുടെ പിറകെയാണെന്ന് നടന്‍ മാമുക്കോയ.കോഴിക്കോട് ടാഗോര്‍ ഹാളില്‍ ആരംഭിച്ച അറേബ്യന്‍ ഫ്രെയിംസ് ചലച്ചിത്രോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ വേറെയും എത്രയോ കാര്യങ്ങള്‍ അറിയാനുണ്ട്. എന്നാല്‍, എല്ലാവരും ഒരു വൃത്തികെട്ട വാര്‍ത്തയുടെ പിറകെയാണ്. രാഷ്ട്രീയബോധവും സംസ്‌കാരവുമുണ്ടെന്ന് അവകാശപ്പെടുന്ന മലയാളികള്‍ സാംസ്‌കാരികമായി അധ:പതിച്ചു എന്നാണ് ഇത് കാണിക്കുന്നത്-മാമുക്കോയ പറഞ്ഞു.


LATEST NEWS