നിരപരാധിത്വം തെളിയുന്നത് വരെ അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുക്കരുത്; മാമുക്കോയ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നിരപരാധിത്വം തെളിയുന്നത് വരെ അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുക്കരുത്; മാമുക്കോയ

ദോഹ: നിരപരാധിത്വം തെളിയുന്നത് വരെ  നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കരുതെന്ന് നടന്‍ മാമൂക്കോയ. ആക്രമിക്കപ്പെട്ട നടിയും അമ്മയുടെ ഭാഗമായിരുന്നു. അവള്‍ക്ക് നീതി കിട്ടണമെന്നും അത് പൊതുവികാരമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

താന്‍ അമ്മയുടെ എക്‌സിക്യൂട്ടീവ് അംഗമല്ല. ആക്രമിക്കപ്പെട്ട നടിക്ക് നീതി കിട്ടണം. അത് പൊതുവികാരമാണെന്നും മാമൂക്കോയ പറഞ്ഞു. കലാകാരന്‍മാര്‍ സാമൂഹിക വിഷയങ്ങളില്‍ ഇടപെടണം. അതിന് നല്ല സാമൂഹിക പ്രതിബദ്ധത വേണം. എന്നാല്‍ ഇതിന് ആരെയും നിര്‍ബന്ധിക്കാനാകില്ലെന്നും മാമൂക്കോയ പറഞ്ഞു.

അതേസമയം ദിലീപിനെ തിരിച്ചെടുത്ത നടപടിക്കെതിരായ പ്രതിഷേധം ചര്‍ച്ച ചെയ്യുന്നതിന് അമ്മയുടെ പ്രത്യേക എക്‌സിക്യൂട്ടീവ് യോഗം ജൂലൈ 19ന് നടത്താന്‍ താരസംഘടന തീരുമാനിച്ചിട്ടുണ്ട്.