നടിയെന്ന നിലയില്‍ സ്വതന്ത്രയായത് മധ്യവയസിലാണെന്ന് പ്രശസ്ത അഭിനേത്രി മനീഷ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നടിയെന്ന നിലയില്‍ സ്വതന്ത്രയായത് മധ്യവയസിലാണെന്ന് പ്രശസ്ത അഭിനേത്രി മനീഷ

നടിയെന്ന നിലയില്‍ സ്വതന്ത്രയായത് മധ്യവയസിലാണെന്ന് മനീഷ. പഴയ പോലെ ഗ്ലാമര്‍ വേഷങ്ങളില്‍ അഭിനയിക്കാന്‍ തയ്യാറുമാണെന്ന് എെ.എ.എൻ.എസിന് നൽകിയ അഭിമുഖത്തിൽ മനീഷ പറഞ്ഞു. ഒരു കാലത്തു ബോളിവുഡിന്റെ പ്രിയപ്പെട്ട നായികയായിരുന്ന മനീഷ. പിന്നീട് കാൻസർബാധിതയായെങ്കിലും രോഗവിമുക്തി നേടി സിനിമയിലേയ്ക്കും ജീവിതത്തിലേയ്ക്കും ശക്തമായി തിരിച്ചെത്തുകയാണ്. ജൂണില്‍ റിലീസ് ചെയ്ത ലസ്റ്റ് സ്‌റ്റോറീസാണ് മനീഷയുടെ ഏറ്റവും പുതിയ ചിത്രം.

മധ്യവയസ് കഴിയുന്നതോടെ നടികൾക്ക് അവസരങ്ങള്‍ കുറയുമെന്നാണ് സാധാരണക്കാരുടെ കാഴ്ച്ചപ്പാട്. എന്നാല്‍ അഭിനേതാവെന്ന നിലയില്‍ മറ്റെതു പ്രായത്തേക്കാളും മധ്യവയസ്സിലെത്തിയപ്പോൾ സ്വതന്ത്രമായതു പോലെ എനിക്ക് തോന്നുന്നു. മുന്‍കാലങ്ങളില്‍ അഭിനയിച്ചിരുന്നതു പോലെ ഗ്ലാമര്‍ വേഷങ്ങള്‍ വന്നാല്‍ ഇനിയും അഭിനയിക്കും. 

കാരണം ഞാൻ ഒരോ കഥാപാത്രങ്ങള്‍ക്കും വളരെയധികം പ്രാധാന്യം കൊടുക്കുന്നുണ്ട്. ഏറ്റവും പുതിയ ചിത്രമായ ലസ്റ്റ് സ്‌റ്റോറീസില്‍ ജീവിതത്തില്‍ ആദ്യമായി സ്വിംസ്വീട്ടിൽ അഭിനയിച്ചു. നാലു ചിത്രങ്ങളുടെ ഒരു പരമ്പരയാണ് ലസ്റ്റ് സ്റ്റോറീസ്.

നീന്തലും സ്വിംസ്യൂട്ടുമെല്ലാം എനിക്ക് ഇഷ്ടമാണ്. എന്നാൽ, ഇതിനു മുമ്പ് ഒരിക്കല്‍ പോലും ഞാന്‍ ആ വേഷം ധരിച്ചിരുന്നില്ല. ചെറുപ്പകാലത്ത് സിം സ്യൂട്ട് ധരിച്ച് അഭിനയിച്ചിട്ടില്ലാത്ത ഞാന്‍ പിന്നെ എന്തിനാണ് ഈ പ്രായത്തില്‍ അതു ധരിച്ച് അഭിനയിക്കുന്നതെന്നു സംവിധായകനോടു ചോദിച്ചു. എന്നാല്‍ സ്‌ക്രീനില്‍ ആളുകള്‍ ഇതുവരെ നിങ്ങളെ ഈ വേഷത്തിൽ കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ നമ്മൾ ഇതു ചെയ്യണം. എന്നെ ഇത് ബോധ്യപ്പെടുത്താൻ അദ്ദേഹം നന്നായി പാടുപെട്ടു.

ഇതിനെ തുടര്‍ന്നാണു ഞാന്‍ സിം സ്യൂട്ടില്‍ അഭിനയിക്കാന്‍ തയ്യാറായത്. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ എനിക്കു നീന്താനും സിം സ്യൂട്ട് ധരിക്കാനും ഇഷ്ടമാണ്. സിനിമാലോകത്ത് എത്തിട്ട് 27 വര്‍ഷമായി. ഇപ്പോഴും ഓരോ ചിത്രങ്ങളിലും അഭിനയിക്കുമ്പോള്‍ ആദ്യത്തെ ചിത്രമാണെന്ന തോന്നലാണുള്ളത്.