ശ്രീകുമാര്‍ മേനോന്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നു; അപായപ്പെടുത്താൻ ശ്രമിക്കുമെന്ന ഭയമുണ്ട്: പരാതിയുമായി മഞ്ജു വാര്യർ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ശ്രീകുമാര്‍ മേനോന്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നു; അപായപ്പെടുത്താൻ ശ്രമിക്കുമെന്ന ഭയമുണ്ട്: പരാതിയുമായി മഞ്ജു വാര്യർ

തിരുവനന്തപുരം: സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും അപകടപ്പെടുത്താന്‍ ശ്രമിക്കുമോയെന്ന് ഭയമുണ്ടെന്ന പരാതിയുമായി നടി മഞ്ജു വാര്യർ. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെ നേരിൽ കണ്ടാണ് മഞ്ജു വാര്യർ പരാതി നൽകിയത്. തന്നെ നിരന്തരം അപമാനിക്കുന്ന ശ്രീകുമാര്‍ മേനോന്‍ തനിക്കൊപ്പമുള്ളവരെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും മഞ്ജു പരാതിയിൽ പറയുന്നു. 

ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി താന്‍ ശ്രീകുമാര്‍ മേനോന് കൈമാറിയ ലെറ്റര്‍ ഹെഡും രേഖകളും ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും പരാതിയിലുണ്ട്. ശ്രീകുമാർ മേനോൻ സംവിധാനം  ചെയ്ത മഞ്ജു വാര്യർ നായികയായ ഒടിയൻ എന്ന ചിത്രത്തിന് ശേഷം തനിക്ക് നേരെ സമൂഹമാധ്യങ്ങളിലൂടെ നടക്കുന്ന ആക്രമണത്തിന് പിന്നില്‍ ശ്രീകുമാര്‍ മേനോനും ഇയാളുടെ ഒരു സുഹൃത്തുമാണെന്ന് പരാതിയില്‍ മഞ്ജു ആരോപിക്കുന്നുണ്ട്.

തന്നോടൊപ്പം പ്രവര്‍ത്തിക്കുന്നവരെ ഭീഷണിപ്പെടുത്തി പല പ്രൊജക്ടുകളില്‍ നിന്നും തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുന്നുണ്ട്. മഞ്ജു തന്നെ എഴുതി നല്‍കിയ പരാതിയില്‍ സാമ്പത്തിക ചൂഷണവും, ഭീഷണിയും കൂടാതെ അപായപ്പെടുത്താനുള്ള ശ്രമവും വ്യക്തമായി  പറയുന്നുണ്ട്. പരാതിയിൽ ഉടൻ അന്വേഷണം തുടങ്ങും.