‘മരയ്ക്കാര്‍ അറബികടലിന്റെ സിംഹം’ കുഞ്ഞാലി മരയ്ക്കാര്‍ ഒന്നാമനായി മധു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

‘മരയ്ക്കാര്‍ അറബികടലിന്റെ സിംഹം’ കുഞ്ഞാലി മരയ്ക്കാര്‍ ഒന്നാമനായി മധു

മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ‘മരയ്ക്കാര്‍ അറബികടലിന്റെ സിംഹത്തില്‍’ മധു അഭിനയിക്കുന്നു. കുഞ്ഞാലി മരയ്ക്കാര്‍ ഒന്നാമനായി വേഷമിടുന്നത് മധുവാണെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു.

കുട്ട്യാലി മരയ്ക്കാര്‍ എന്നാണ് മധുവിന്റെ കഥാപാത്രത്തിന്റെ പേര്.ചരിത്രത്തില്‍ നാല് മരയ്ക്കാമാരാണുള്ളത്. അതില്‍ നാലാമനായാണ് മോഹന്‍ലാല്‍ എത്തുന്നത്. നാലാമത്തെ മരയ്ക്കാരുടെ കഥയാണ് പ്രധാനമായും ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

മൂന്നാമനെയും രണ്ടാമനെയും അവതരിപ്പിക്കാന്‍ അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍ തുടങ്ങിയ താരങ്ങളെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.