മയീ മീനാക്ഷി, പ്രിയതമയുടെ ഒാർമ്മകളുമായി ബിജിബാൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മയീ മീനാക്ഷി, പ്രിയതമയുടെ ഒാർമ്മകളുമായി ബിജിബാൽ

നിഴലുപോലെ കൂടെയുണ്ടായിരുന്ന തന്റെ ജീവിതസഖിയുടെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ സ്‌നേഹസ്മരണകളോടെ സംഗീതസംവിധായകന്‍ ബിജിബാല്‍.

പ്രിയതമ ശാന്തിയുടെ പിറന്നാള്‍ ദിനത്തില്‍ ബിജിബാല്‍ സമ്മാനിച്ച സംഗീത ആല്‍ബം സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ശാന്തിയുടെ അപ്രതീക്ഷിത വിടവാങ്ങലില്‍ നിന്ന് ബിജിബാല്‍ ഇപ്പോഴും വിമുക്തനായിട്ടില്ല.

ശാന്തിയുടെ പിറന്നാള്‍ ദിനത്തില്‍ സമര്‍പ്പിച്ചതാണ് ഈ വിഡിയോ. മയീ മീനാക്ഷി ആദ്യ കാഴ്ചയിലേ ഹൃദയത്തോടു ചേരും. അപ്രതീക്ഷിതമായി ജീവിതത്തില്‍  നിന്നു മരണത്തിലേക്കു നടന്നവള്‍ക്ക് ഹൃദയസ്പര്‍ശമായൊരു സമ്മാനം. എന്നും ചിരിക്കുന്ന പെണ്‍കുട്ടിയ്ക്ക് എന്നാണ് വിഡിയോയ്ക്ക് നല്‍കിയിരിക്കുന്ന ആമുഖം.

ആല്‍ബത്തിന്റെ ആശയവും സംഗീതവും ബിജിബാലാണ് നിര്‍വഹിച്ചിരിക്കുന്നത്. സൗമ്യ രാമകൃഷ്ണനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രന്‍.