മേഘ്‌ന രാജ് വിവാഹിതയാകുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മേഘ്‌ന രാജ് വിവാഹിതയാകുന്നു

ബ്യൂട്ടിഫുള്‍ എന്ന സിനിമയിലൂടെ മലയാളത്തിന് പ്രിയങ്കരിയായ നടിയാണ് മേഘ്‌ന രാജ്. മലയാളത്തിനു പുറമേ മറ്റ് ഭാഷകളിലും നായികയായി തിളങ്ങിയ മേഘ്‌ന വിവാഹിതയാകാന്‍ പോകുന്നുവെന്നാണ് സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയാണ് വരനെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒക്ടോബറില്‍ വിവാഹനിശ്ചയമുണ്ടാകും. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് നേരത്തെ ഗോസിപ്പുകളുണ്ടായിരുന്നെങ്കിലും താരങ്ങള്‍ നിഷേധിച്ചിരുന്നു. ചിരഞ്ജീവി സര്‍ജയുടെ വസതിയില്‍ വച്ചായിരിക്കും വിവാഹം. അടുത്തബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമാണ് ക്ഷണമുണ്ടാകുക.

മാധ്യമങ്ങള്‍ വിവാഹക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഉടന്‍ എല്ലാം പറയാമെന്നായിരുന്നു ചിരഞ്ജീവി സര്‍ജയുടെ മറുപടി.