വിദ്യാര്‍ത്ഥികള്‍ക്കായി മേള - സര്‍ഗസമീക്ഷയ്ക്ക് തുടക്കം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വിദ്യാര്‍ത്ഥികള്‍ക്കായി മേള - സര്‍ഗസമീക്ഷയ്ക്ക് തുടക്കം

കോതമംഗലം: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയ മേള - സര്‍ഗസമീക്ഷയ്ക്ക് തുടക്കം. മേള ഫൈന്‍ ആര്‍ട്ട്സ് സൊസൈറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ദ്വിദിന സാഹിത്യ ശില്‍പശാല കേരള സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറി പായിപ്ര രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയതു. 

പ്രതിഭാധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹത്തോടൊപ്പം അവസരങ്ങളും ലഭിക്കേണ്ടതുണ്ടെന്നും പൊതുവിദ്യാഭ്യാസ പദ്ധതിയില്‍ ഇതിനനുസൃതമായ പരിഷ്‌ക്കാരങ്ങള്‍ വരേണ്ടതുണ്ടെന്നും പായിപ്ര രാധാകൃഷ്ണന്‍ പറഞ്ഞു. മേള പ്രസിഡന്റ് മോഹന്‍ദാസ് എസ്. അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് പ്രസിഡന്റ് വി.എ.കുഞ്ഞുമൈതീന്‍, സെക്രട്ടറി പി.എം.ഏലിയാസ് എന്നിവര്‍ സംസാരിച്ചു. 

നാളെ നടക്കുന്ന സമാപന യോഗത്തില്‍ കേരള സാഹിത്യ അക്കാദമി പ്രസിഡന്റും മൂവാറ്റുപുഴക്കാരനുമായ വൈശാഖന്‍ മുഖ്യാതിഥിയായിരിക്കും. ശില്‍പശാലയോടനുബന്ധിച്ച് നടക്കുന്ന സര്‍ഗസംവാദത്തില്‍ വൈശാഖന്‍ കുട്ടികളുമായി സംവദിക്കും.
 


LATEST NEWS