നിറങ്ങളില്‍ ആറാടി കുഞ്ഞുമിഷയും അമ്മയും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നിറങ്ങളില്‍ ആറാടി കുഞ്ഞുമിഷയും അമ്മയും

കുഞ്ഞിനെയും കൂട്ടി ഒരു പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു ഷാഹിദ് കപൂറിന്റെ ഭാര്യ മിറ കപൂര്‍. മകളും അമ്മയും നിറങ്ങളില്‍ മുങ്ങിയാണ് തിരിച്ചെത്തിയത്.

മിറയുടെ വെളുത്ത വസ്ത്രം മുഴുവന്‍ നിറങ്ങളാക്കി മാറ്റിയത് മകള്‍ മിഷയാണ്. എന്നാല്‍ മകളുടെ കുരുത്തകേടില്‍ പങ്കാളിയായ മിറയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ താരമായിരിക്കുന്നത്.


പിറന്നാള്‍ പാര്‍ട്ടിയില്‍ കുഞ്ഞുങ്ങള്‍ക്കായി ഒരു ചിത്രകലാ ക്ലാസ് ഒരുക്കിയിരുന്നു. താനൊരു സെലിബ്രിറ്റിയാണ് മറ്റുള്ളവര്‍ എന്തുകരുതും എന്നൊന്നും ചിന്തിച്ച് സമയം കളയാന്‍ മിറ തയ്യാറായില്ല. ഒരു വയസ്സുള്ള മകളെ നിറങ്ങള്‍ക്ക് നടുവിലായി ഇരുത്തി. കുഞ്ഞുമിഷയാകട്ടെ നിറങ്ങളില്‍ ആറാടി എന്നുതന്നെ പറയാം.

ചിത്രം വരക്കാന്‍ നല്‍കിയ കടലാസിനുപുറമേ തറയിലും ഉടുപ്പിലും ശരീരത്തിലും മിഷ നിറങ്ങള്‍ വാരിപ്പൂശി. അതുപോരാതെ അമ്മ മിറയുടെ ദേഹത്തും നിറങ്ങള്‍ നിറച്ചു. കുഞ്ഞുങ്ങളെ അവരുടെ ഇഷ്ടത്തിന് വിടുക എന്നുള്ളതാണ് അമ്മമാര്‍ പഠിക്കേണ്ട ആദ്യപാഠമെന്നാണ് മിറ പറയുന്നു.


LATEST NEWS