മലയാളത്തിലെ പ്രമുഖതാരങ്ങളെ പിന്തള്ളി മിയ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മലയാളത്തിലെ പ്രമുഖതാരങ്ങളെ പിന്തള്ളി മിയ

ഫേസ്ബുക്ക് പേജിന്റെ ലൈക്കില്‍ മലയാള സിനിമയിലെ പ്രമുഖ താരങ്ങളെ പിന്തള്ളി നടി മിയ. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വി, ദുല്‍ഖര്‍ തുടങ്ങിയവരെയെല്ലാം പിന്നിലാക്കി മിയ ഒന്നാമതെത്തിയത്. ഒരു കോടി ലൈക്കാണ് മിയയുടെ പേജിന് ലഭിച്ചിരിക്കുന്നത്. മലയാളത്തില്‍ ആദ്യമായാണ് ഒരു സെലിബ്രിറ്റിയുടെ ഫേസ്ബുക്ക് പേജിന് ഒരു കോടി ലൈക്കുകള്‍ ലഭിക്കുന്നത്.

തമിഴിലും തെലുങ്കിലും താരം അഭിനയിച്ചിരുന്നു. അതിനെ തുടര്‍ന്ന് ലഭിച്ച സ്വീകാര്യതയാണ് ഫേസ്ബുക്ക് ലൈക്ക് കൂടാന്‍ കാരണമായി സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 76 ലക്ഷം ലൈക്കുകളുമായി നിന്നിരുന്ന നസ്രിയ ഫഹദിനെയാണ് മിയ പിന്നിലാക്കിയത്. നടന്മാരില്‍ മോഹന്‍ലാലിന് 43 ലക്ഷവും മമ്മൂട്ടിക്ക് 36 ലക്ഷവും പൃഥ്വിരാജിന് 30 ലക്ഷവും ദുല്‍ഖര്‍ സല്‍മാന് 49 ലക്ഷവുമാണ് ഫേസ്ബുക്ക് പേജ് ലൈക്കുകള്‍.

മണിയന്‍പിള്ള രാജുവിന്റെ മകന്‍ നായകനാകുന്ന ബോബിയാണ് മിയയുടെ പുറത്തിറങ്ങാനിരിക്കുന്ന അടുത്ത മലയാള ചിത്രം. തെലുങ്കില്‍ സുനില്‍ നായകനാകുന്ന ഉന്‍ഗാരലാ രാമ്ബാബു എന്ന ചിത്രവും റിലീസിന് ഒരുങ്ങുന്നുണ്ട്.


LATEST NEWS