സ്‌റ്റേ നീങ്ങി, വിഷുവിന് ‘മോഹന്‍ലാല്‍’ എത്തും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്‌റ്റേ നീങ്ങി, വിഷുവിന് ‘മോഹന്‍ലാല്‍’ എത്തും

മഞ്ജുവാര്യര്‍ നായികയായെത്തുന്ന ‘മോഹന്‍ലാല്‍’ എന്ന ചിത്രത്തിന്റെ റിലീസിംഗിന്  സ്റ്റേ പിന്‍വലിച്ചു. സിനിമയുടെ കഥയുടെ അവകാശവുമായി ബന്ധപ്പെട്ടുള്ള  തര്‍ക്കം ഒത്തുതീര്‍പ്പായതോടെയാണ് സ്‌റ്റേ തൃശൂര്‍ അതിവേഗകോടതി  നീക്കിയത്.  വിഷുവിന് ‘മോഹന്‍ലാല്‍’ വരുമോ ഇല്ലയോ എന്ന ആശങ്കകള്‍ക്ക് വിരാമമായി.

പരാതിക്കാരനായ തിരക്കഥാകൃത്ത് കലവൂര്‍ രവികുമാറിന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയതോടെ അദ്ദേഹം പരാതി പിന്‍വലിക്കുകയായിരുന്നു.

‘മോഹന്‍ലാലിനെ എനിക്ക് ഭയങ്കരപേടിയാണ്’ എന്ന തന്റെ കഥാസമാഹാരം അതേപടി പകര്‍ത്തിയാണ് ‘മോഹന്‍ലാല്‍’ എന്ന സിനിമയുടെ തിരക്കഥ സുനീഷ് വരനാട് എഴുതിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് കലവൂര്‍ രവികുമാര്‍ കോടതിയില്‍ പരാതി നല്‍കിയത്.

ചിത്രം വിഷുവിന്റെ തലേദിവസം റിലീസ് ചെയ്യാനിരിക്കെ ആയിരുന്നു കഴിഞ്ഞ ദിവസം റിലീസിംഗ് സ്റ്റേ ചെയ്തത്


LATEST NEWS