‘നെഞ്ചിനകത്ത്’ എന്ന വീഡിയോ വൈറലായതോടെ ലാലേട്ടന്‍ വീണ്ടും ആരാധന ഹൃദയം കീഴടക്കി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

‘നെഞ്ചിനകത്ത്’ എന്ന വീഡിയോ വൈറലായതോടെ ലാലേട്ടന്‍ വീണ്ടും ആരാധന ഹൃദയം കീഴടക്കി

'നെഞ്ചിനകത്ത്' എന്ന വീഡിയോ വൈറലായതോടെ ലാലേട്ടന്‍ വീണ്ടും ആരാധന ഹൃദയം കീഴടക്കിയിരിക്കുന്നു.മോഹന്‍ലാല്‍ എന്ന പേര് മലയാളികള്‍ക്ക് എന്നും ആവേശമാണ്. അതിലുപരി മോഹന്‍ലാലിനെ സ്‌ക്രീനില്‍ കണ്ടാല്‍ ആര്‍പ്പുവിളിച്ചും കൈയടികളോടെയുമാണ് ആരാധകര്‍ വരവേല്‍ക്കുക. എന്നാല്‍ നിലവില്‍ ഇതിനെല്ലാം ഉളള ഉദാഹരണമായിട്ടാണ് ഇപ്പോള്‍ 'നെഞ്ചിനകത്ത്' എന്ന വീഡിയോ പുറത്തിറങ്ങിയതോടെ ആവേശം പതിമടങ്ങായി മാറി. അതായത്, 38 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തിറങ്ങി മിനിറ്റുകള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നു. ഇതേ ചിത്രത്തില്‍ നെഞ്ചിനകത്ത് ലാലേട്ടന്‍ എന്ന ഈരടികളോടെയുള്ള പാട്ട് നേരത്തെ തന്നെ മലയാളികള്‍ ഏറ്റെടുത്തിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് 'നെഞ്ചിനകത്ത്' എന്ന വീഡിയോ ഡിജോ പുറത്തിറക്കിയിരിക്കുന്നത്.

കൂടാതെ, കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 'ക്വീന്‍' എന്ന മലയാള ചിത്രത്തിന്റെ സംവിധാകന്‍ ഡിജോ ജോസ് ആന്റണിയാണ് ഈ വീഡിയോ പുറത്തിറക്കിയത്. കൈരളി ടിഎംടിക്ക് വേണ്ടി ചെയ്യുന്ന പരസ്യത്തിന്റെ ഭാഗമായാണ് ഈ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.കൂടാതെ, പരസ്യത്തിന്റെ പൂര്‍ണ്ണരൂപം ജനുവരി 12 ന് പുറത്തിറക്കുമെന്ന് ഡിജോ ജോസ് '24' നോട് പറഞ്ഞു. മാത്രമല്ല,ഇതേ ദിവസം തന്നെയാണ് ക്വീന്‍ സിനിമയും തിയറ്ററുകളിലെത്തിയത്. 38 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത് ആരാധകരുടെ ആവേശം ഇരട്ടിയാക്കുന്നു.


 


LATEST NEWS