നടിമാരെ നടി എന്നാവർത്തിച്ചു മോഹൻലാൽ ;  ദിലീപ് രാജി  നൽകി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നടിമാരെ നടി എന്നാവർത്തിച്ചു മോഹൻലാൽ ;  ദിലീപ് രാജി  നൽകി

ഡബ്ല്യൂ സിസി അംഗംങ്ങളെ നടിമാരെന്നു വിളിച്ചവർത്തിച്ചു 'അമ്മ യുടെ പ്രസിഡന്റ് മോഹൻലാൽ. മാധ്യമങ്ങളോട് അവൈലബിൾ കമ്മിറ്റീ ചേർന്നതിനെ പറ്റി  വിശദീകരിക്കുകയായിരുന്നു അദ്ദേഹം.ദിലീപിനോട്  രാജി ആവശ്യപെടുകയും, ഈ കഴിഞ്ഞ പത്തിന് ദിലീപ് രാജി നൽകുകയും ചെയ്തുവെന്നും  അദ്ദേഹം പറഞ്ഞു.  രാജിവെച്ച നടിമാരെ തിരിച്ചെടുക്കണമെങ്കിൽ അപേക്ഷ നൽകണം.ഇവരെ തിരിച്ചെടുക്കണമെങ്കിൽ  ജനറൽ ബോഡി യോഗം കൂടേണ്ട ആവശ്യമില്ല എന്നും അദ്ദേഹം പറഞ്ഞു. അമ്മയിൽ ഭിന്നത വരുത്തി തീർക്കാനാണ് ഡബ്ല്യൂ സിസിയുടെ  ശ്രമമെന്നും അദ്ദേഹം പറഞ്ഞു. 

'എഞ്ചിനീയർമാരെ എഞ്ചിനീയർമാരെന്നെ വിളിക്കാൻ കഴിയുകയൊള്ളു, അതുപോലെ നടിമാരെ നടികളെന്നെ വിളിക്കാൻ സാധിക്കുകയൊള്ളു' അദ്ദേഹം വ്യക്തമാക്കി. എല്ലാ വിരലുകളും തന്റെ നേരെ ചൂണ്ടുന്നതിൽ തികച്ചും അതൃപ്തിയാണ്ഉള്ളത്. നിലവിൽ പ്രസിഡന്റ് സ്ഥാനത്തിൽ താൻ  അസംതൃപ്തനാണ്  മോഹൻലാൽ പറഞ്ഞു. ദിലീപിനോട് രാജി ആവശ്യപെട്ടുവെന്നും അമ്മയിൽ നിന്നും ദിലീപിനെ പുറത്താക്കി എന്ന് എഴുതിക്കോളൂ എന്നും മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞു. 
മോഹൻലാലിൻറെ അദ്ധ്യക്ഷതയിലാണ് യോഗം ചേർന്നത്.സിദ്ധിഖ്, ജഗദീഷ് തുടങ്ങിയവർ പങ്കെടുത്തു. 
 


LATEST NEWS