ജില്ലയ്ക്ക്  ശേഷം മോഹന്‍ലാല്‍ വീണ്ടും തമിഴിലേക്ക്; ഒന്നിക്കുന്നത്  മോഹന്‍ലാലും   സൂര്യയും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

  ജില്ലയ്ക്ക്  ശേഷം മോഹന്‍ലാല്‍ വീണ്ടും തമിഴിലേക്ക്; ഒന്നിക്കുന്നത്  മോഹന്‍ലാലും   സൂര്യയും

ചെന്നൈ:  മോഹന്‍ലാലും   സൂര്യയും ഒന്നിക്കുന്നു. തമിഴിലെ സുപ്പര്‍ ഹിറ്റ്‌ സംവിധായകനായ    കെ വി ആനന്ദ് ഒരുക്കുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. 
സംവിധായകന്‍ ട്വിറ്ററിലൂടെയാണ്  വാര്‍ത്ത പുറത്ത് വിട്ടത്.  ലൈക പ്രൊഡക്ഷന്‍സ് ആണ് നിര്‍മാണം. സൂര്യയുടെ സെല്‍വരാഘവന്‍ ചിത്രത്തിന് ശേഷമാകും ഈ പ്രോജക്ട് ആരംഭിക്കുക. അതേസമയം മോഹന്‍ലാല്‍ ലൂസിഫറിന് ശേഷമായിരിക്കും ഈ ചിത്രത്തില്‍ അഭിനയിക്കുകയെന്നാണ് സൂചന.

 മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്നതില്‍ അതിയായ സന്തോഷവും അഭിമാനവും ഉണ്ടെന്ന് ആനന്ദ് ട്വീറ്റ് ചെയ്തു. മോഹന്‍ലാലുമായി ഒന്നിക്കുന്നതിന്റെ ത്രില്ലിലാണ് താനെന്നാണ് സൂര്യയുടെ ട്വീറ്റ്.  വിജയിക്കൊപ്പം ജില്ല എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ തമിഴില്‍ ഒടുവില്‍ അഭിനയിച്ചത്. തെലുങ്കില്‍ ജൂനിയര്‍ എന്‍ടിആറിനൊപ്പവും താരം അഭിനയിച്ചിരുന്നു.