വാലന്‍ന്റൈന്‍ ദിനത്തില്‍ കമിതാക്കള്‍ക്കായി ഒരു പ്രണയഗാനം; ടോവിനോ അഭിനയിച്ച  ‘ഉലവിരവ്’ മ്യൂസിക് വീഡിയോ പുറത്തിറങ്ങി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വാലന്‍ന്റൈന്‍ ദിനത്തില്‍ കമിതാക്കള്‍ക്കായി ഒരു പ്രണയഗാനം; ടോവിനോ അഭിനയിച്ച  ‘ഉലവിരവ്’ മ്യൂസിക് വീഡിയോ പുറത്തിറങ്ങി

വാലന്‍ന്റൈന്‍ ദിനത്തില്‍ കമിതാക്കളുടെ മനം കീഴടക്കാന്‍ ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്ത 'ഉലവിരവി'ലെ മ്യൂസിക് വീഡിയോ പുറത്തിറങ്ങി. തമിഴ് സൂപ്പര്‍താരം സൂര്യയാണ് വീഡിയോ പുറത്തിറക്കിയത്.

മലയാളം താരം ടൊവീനോ തോമസ് നായകനാകുന്ന ചിത്രത്തില്‍ ദിവ്യദര്‍ശിനി ആണ് നായിക. 'വിത്ത് ഡിഡി' എന്ന വിജയ് ടിവിയിലെ പരിപാടിയിലൂടെ പ്രശസ്തയായ വ്യക്തിയാണ് ദിവ്യദര്‍ശിനി. 
മദന്‍ കര്‍ക്കിയുടേതാണ് വരികള്‍ക്ക്  ഈണമിട്ട് പാടിയിരിക്കുന്നത് കാര്‍ത്തിക്കാണ്.  ഗാനത്തിന്‍റെ ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് മനോജ് പരമഹംസയാണ്.