പക്ക റൗഡി പോലീസ് ഓഫീസറായി ജ്യോതിക; നാച്ചിയാരുടെ ട്രെയിലര്‍ പുറത്ത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പക്ക റൗഡി പോലീസ് ഓഫീസറായി ജ്യോതിക; നാച്ചിയാരുടെ ട്രെയിലര്‍ പുറത്ത്

നാച്ചിയാര്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് . കട്ട കലിപ്പിലാണ് ചിത്രത്തില്‍  ജ്യോതിക എത്തുന്നത്. ബാലയാണ് ഈ ആക്ഷന്‍, സസ്‌പെന്‍സ്, ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്യുന്നത്. പൊലീസ് ഉദ്യോഗസ്ഥയുടെ വേഷത്തില്‍ ജ്യോതിക എത്തുന്ന ചിത്രത്തില്‍ ജിവി പ്രകാശാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്. പക്ക റൗഡി പൊലീസാണ് ജ്യോതികയുടെ കഥാപാത്രമെന്ന് ട്രെയിലര്‍ കണ്ടാല്‍ വ്യക്തമാകും.

1980 ല്‍ നടന്ന ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് നാച്ചിയാര്‍ എന്ന ചിത്രം ഒരുക്കുന്നത്. കുടുംബത്തിലെ ഒന്‍പത് പേരെ കൊന്ന കൊലപാതകിയെ കുറിച്ചുള്ള കഥയാണ് ചിത്രം. മടങ്ങി വരവില്‍ ജ്യോതിക ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് നാച്ചിയാര്‍. ഹൗ ഓള്‍ഡ് ആര്‍ യു എന്ന മലയാള ചിത്രത്തിന്റെ റീമേക്കായ 36 വയതിനിലെ എന്ന ചിത്രത്തിലൂടെയായിരുന്നു മടങ്ങി വരവ്. തുടര്‍ന്ന് മഗിളര്‍ മട്ടും എന്ന സ്ത്രീപക്ഷ ചിത്രത്തിലും അഭിനയിച്ചു.