ബോളിവുഡ് നടന്‍ നരേന്ദ്ര ഝാ അന്തരിച്ചു.

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബോളിവുഡ് നടന്‍ നരേന്ദ്ര ഝാ അന്തരിച്ചു.

മുംബൈ: ബോളിവുഡ് നടന്‍ നരേന്ദ്ര ഝാ അന്തരിച്ചു. 55 വയസ്സായിരുന്നു. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.

ബിഹാറിലെ മധുബാനയില്‍ ജനിച്ച ഝാ മിനി സ്‌ക്രീനിലൂടെയാണ് ആദ്യം അഭിനയ രംഗത്തെത്തുന്നത്. പിന്നീട് ഇക്ബാല്‍ ഖാന്‍ സംവിധാനം ചെയ്ത ഫാദര്‍, ദ ടെയില്‍ ഓഫ്‌ ലൗ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. റയീസ്, ഹൈദര്‍, കാബില്‍, മോഹന്‍ജൊദാരോ, ഫോഴ്‌സ് 2 എന്നിവയാണ് ഢാ വേഷമിട്ട പ്രധാനചിത്രങ്ങള്‍.


LATEST NEWS