നസ്രിയയും ഫഹദും വെള്ളിത്തിരയിൽ വീണ്ടും ഒന്നിക്കുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നസ്രിയയും ഫഹദും വെള്ളിത്തിരയിൽ വീണ്ടും ഒന്നിക്കുന്നു

കൊച്ചി: മലയാളത്തിന്റെ താര ദമ്പതികളായ ഫഹദും നസ്രിയയും ബാംഗ്ലൂർ ഡെയ്‌സിന് ശേഷം ഒന്നിച്ചഭിനയിക്കുന്ന ചിത്രത്തിന്റെ ചർച്ചകൾ പുരോഗമിക്കുന്നു. ഒരു പ്രമുഖ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തന്റെ അടുത്ത ചിത്രത്തിൽ ഫഹദ് നായകനാകും എന്ന സൂചന നസ്രിയ നൽകിയത്. 

വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിന്ന താരം 4 വർഷത്തെ ഇടവേളയ്ക് ശേഷം തിരിച്ചു വരവിന് ഒരുങ്ങുകയാണ്. പൃഥ്വിരാജ് നായകനായ 'കൂടെ ' ആണ് നസ്രിയയുടെ പുതിയ ചിത്രം. ഫഹദും നസ്രിയയും പ്രധാന കഥാപാത്രങ്ങൾ ആയി എത്തിയ ബാംഗ്ലൂർ ഡേയ്‌സ് വൻ വിജയമായിരുന്നു. അതിനാൽ തന്നെ ആരാധകരും വലിയ പ്രതീക്ഷയിലാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വർഷം അവസാനം തുടങ്ങും.