പുള്ളിക്കാരന്‍ സ്റ്റാറാ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പുള്ളിക്കാരന്‍ സ്റ്റാറാ


മമ്മൂട്ടിയെ  നായകനാക്കി ശ്യാംധര്‍ ഒരുക്കുന്ന  പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മമ്മൂട്ടി ഒരു ടീച്ചേര്‍സ് ട്രെയ്‌നിംഗ് കോളെജ് അധ്യാപകനായാണ് ചിത്രത്തില്‍ എത്തുന്നത്.രാജകുമാരന്‍ എന്ന വ്യത്യസ്ത പേരുള്ള ഒരു കഥാപാത്രത്തെയാണ് മമ്മ്ൂട്ടി അവതരിപ്പിക്കുന്നത്. നായികമാരായി ചിത്രത്തില്‍ എത്തുന്നത് ദീപ്തി സതിയും ആശാ ശരത്തുമാണ്.ഇന്നസെന്റ്, ദിലീഷ് പോത്തന്‍ എന്നിവരും ചിത്രത്തില്‍ അണി നിരക്കുന്നു.  ചിത്രം ഓണം റിലീസായി തിയറ്ററുകളിലെത്തിക്കുവാനുള്ള  ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.