നിവിന്‍ പോളി ചിത്രം ‘റിച്ചി’യുടെ പുതിയ പോസ്റ്റര്‍ എത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നിവിന്‍ പോളി ചിത്രം ‘റിച്ചി’യുടെ പുതിയ പോസ്റ്റര്‍ എത്തി


നിവിന്‍ പോളി നായകനായി എത്തുന്ന ആദ്യ തമിഴ് ചിത്രം റിച്ചിയുടെ പുതിയ പോസ്റ്റര്‍ പുറത്തെത്തി. റിച്ചി എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ചിത്രത്തില്‍ നിവിന്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന് വേണ്ടി നിവിന്‍ തന്നെയാണ് ഡബ്ബ് ചെയ്തിട്ടുള്ളത്.

യെസ് സിനിമാ കമ്ബനി, കാസ്റ്റ് ആന്‍ഡ് ക്രൂ എന്നിവയുടെ ബാനറില്‍ ആനന്ദ് കുമാറും വിനോദ് ഷൊര്‍ണ്ണൂരും ചേര്‍ന്നാണ് നിര്‍മാണം.

നവാഗതനായ ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന റിച്ചിയുടെ രചന നിര്‍വഹിക്കുന്നത് രക്ഷിത് ഷെട്ടിയാണ്. ലക്ഷ്മിപ്രിയ ചന്ദ്രമൗലിയും, ശ്രദ്ധ ശ്രീനാഥുമാണ് റിച്ചിയിലെ നായികമാര്‍. പ്രകാശ് രാജും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.


LATEST NEWS