കന്യാസ്‌ത്രീകൾക്ക് പിന്തുണയുമായി യുവതാരം ബിനീഷ് ബാസ്റ്റ്യന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കന്യാസ്‌ത്രീകൾക്ക് പിന്തുണയുമായി യുവതാരം ബിനീഷ് ബാസ്റ്റ്യന്‍

സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ചലച്ചിത്രതാരം ബിനീഷ് ബാസ്റ്റ്യന്‍. എറണാകുളത്തെ സമരപ്പന്തല്‍ അദ്ദേഹം സന്ദര്‍ശിച്ചു. നാട്ടിലെ ചെറുപ്പക്കാരെല്ലാം ഇവിടെ എത്തിച്ചേരണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പീഡനം ഏല്‍ക്കേണ്ടിവന്ന കന്യാസ്ത്രീക്ക് പിന്തുണ പ്രഖ്യാപിക്കുന്നു. ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുംവരെ അവരുടെ ഒപ്പം നില്‍ക്കണം. ജാതി മത ഭേദമന്യേ കന്യാസ്ത്രീകളെ അമ്മമാരായിട്ടാണ് കാണുന്നത്. അവരെ ബഹുമാനത്തോടെയേ കാണാറുള്ളൂ. അവര്‍ക്ക് ഇത്തരമൊരുകാര്യമുണ്ടാകുമ്പോള്‍ യുവാക്കളാണ് ഇതിലേക്ക് കടന്നുവരേണ്ടത്. ബിനീഷ് പറഞ്ഞു.

നേരത്തെ, ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടി മഞ്ജു വാര്യന്‍ രംഗത്ത് വന്നിരുന്നു. പീഡിപ്പിക്കപ്പെട്ട സഹോദരങ്ങളുടെ കൈകള്‍ ചേര്‍ത്തു പിടിക്കുന്നതായി ഫെയ്‌സ്ബുക്കിലൂടെയാണ് മഞ്ജു വാര്യര്‍ അറിയിച്ചത്. പോരാട്ടത്തില്‍ അണിചേരുന്നതായും മഞ്ജു അറിയിച്ചു.


LATEST NEWS