അരമണൈ റീമേക്കിനൊരുങ്ങി ഓം പ്രകാശ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അരമണൈ റീമേക്കിനൊരുങ്ങി ഓം പ്രകാശ്

ഓം പ്രകാശ് റാവു പ്രശസ്ത ചിത്രം അരമണൈ സംവിധാനം ചെയ്യാനൊരുങ്ങുന്നു. ബിഎസ് സുധീന്ദ്രയാണ് ചിത്രം നിര്‍മ്മിക്കുന്നത്. പരുള്‍ യാദവ് നായകവേഷത്തിലെത്തുമെന്നും സൂചനകളുണ്ട്.

2015ലെ ബോക്‌സോഫീസ് ഹിറ്റായിരുന്നു സുന്ദര്‍.സി സംവിധാനം ചെയ്ത് നായകനായി അഭിനയിച്ച അരമണൈ. സുന്ദറിനെ കൂടാതെ വിനയ് റായ്,ആന്‍ഡ്രിയ,ഹന്‍സിക,ലക്ഷ്മി റോയ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.

തുടര്‍ച്ചയായി നേരിട്ട പരാജയങ്ങള്‍ക്കു ഹൊറര്‍ ചിത്രമായ ചന്ദ്രലേഖയുമായാണ് പ്രകാശ് സിനിമ രംഗത്ത് സജീവമായത്. തെലുങ്ക് ചിത്രമായ പ്രേം കഥ ചിത്രം എന്ന ചിത്രത്തിന്റെ റീമേക്കായിരുന്നു ചന്ദ്രലേഖ. ഈ ചിത്രത്തിന്റെ വിജയം നല്‍കുന്ന ആത്മവിശ്വാസത്തിലാണ് ഓം പ്രകാശ് അരമണൈ കന്നടയിലെത്തിക്കുന്നത്.
 


LATEST NEWS