ഒമര്‍ ലുലു നിര്‍മാതാവാകുന്നു..!!

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഒമര്‍ ലുലു നിര്‍മാതാവാകുന്നു..!!

സംവിധാന രംഗത്ത് നിന്നും ഒമര്‍ ലുലു നിര്‍മാണത്തിലേക്ക് കടക്കുന്നു. തന്‍റെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് നിര്‍മാണ കമ്ബനി ആരംഭിക്കുന്ന വിവരം ഒമര്‍ വെളിപ്പെടുത്തിയത്. ഇതിഹാസ എന്ന ചിത്രത്തിന്റെ സംവിധായകന്‍ എസ് ബിനുവിന്റെ അടുത്ത ചിത്രം നിര്‍മിച്ചുകൊണ്ടാണ് ഒമര്‍ നിര്‍മാണ രംഗത്തേക്ക് കടന്നുവരുന്നത്.

ഹാപ്പി വെഡിംഗ്, ചങ്ക്സ് , ഒരു അടാര്‍ ലവ് എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ഒമര്‍. അദ്ദേഹത്തിന്റെ ഇനിയും പുറത്തിറങ്ങിയിട്ടില്ലാത്ത ചിത്രം ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനം സൃഷ്ടിച്ച ഓളം സിനിമാ ലോകത്ത് ഇനിയും അടങ്ങിയിട്ടില്ല. 


LATEST NEWS