സ്കൂൾ കുട്ടികൾക്കായി ഏകദിന നാടക ശിൽപ്പശാല 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്കൂൾ കുട്ടികൾക്കായി ഏകദിന നാടക ശിൽപ്പശാല 

തിരുവനന്തപുരം: സെന്റർ ഫോർ പെർഫോമിംഗ് ആർട്സിന്റെ ദി ആർട്സ് സ്പേസിന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി ഏക ദിന നാടക ശിൽപ്പശാല ഒരുക്കുന്നു.ഒക്ടോബർ 19 ന് പട്ടം ഗവ: മോഡൽ ഗേൾസ് സ്കൂളിൽ വെച്ചാണ് ശിൽപ്പശാല നടക്കുന്നത്.
സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവായ പ്രമുഖ ചലച്ചിത്ര താരവുമായ ഇന്ദ്രൻസാണ് മുഖ്യാതിഥി. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 വിദ്യാർത്ഥികൾക്കാണ് പ്രവേശനം. ചലച്ചിത്ര താരം സുധീർ കരമന,92.7 ബിഗ് എഫ്.എം പ്രോഗ്രാം ഹെഡ് കിടിലം ഫിറോസ്, കേരള സർവകലാശാല വിഷ്വൽ ആൻഡ് പെർഫോമിംഗ് ആർട്സ് ഡയറക്ടർ രാജാ വാരിയർ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.
രജിസ്റ്റർ ചെയ്യാൻ ബന്ധപ്പെടുക :സതീഷ്. ജി. നായർ (ഡയറക്ടർ)  9895291929, 9447928489.        
 


LATEST NEWS