കൂടെയിലെ മറ്റൊരു ഗാനം കൂടി പുറത്തെത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കൂടെയിലെ മറ്റൊരു ഗാനം കൂടി പുറത്തെത്തി

നസ്രിയ നസീം, പൃഥ്വിരാജ്​, പാർവതി എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന അഞ്​ജലി മേനോൻറെ സംവിധാനത്തിൽ  ‘കൂടെ’ എന്ന ചിത്രത്തി​ൻറെ മറ്റൊരു ഗാനം കൂടി പുറത്ത് .

 ‘പറ​ന്നേ’ എന്നു തുടങ്ങുന്ന സെലിബ്രേഷൻ ഗാനത്തിൽ തൈക്കുടം ബ്രിഡ്​ജിലൂടെ പ്രശസ്​തനായ സിദ്ധാർഥ്​ മേനോൻ, ആനന്ദത്തിലെ നായകൻ റോഷൻ എന്നിവരും കടന്നുവരുന്നുണ്ട്​.

ബാംഗ്ലൂര്‍ ഡേയ്സിന് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന കൂടെയിലെ ഇൗ ഗാനം ആലപിച്ചിരിക്കുന്നത്​ ബെന്നി ദയാലും രഘു ദീക്ഷിതും ചേര്‍ന്നാണ്. റഫീഖ് അഹമ്മദി​ൻറെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നതും രഘു ദീക്ഷിത് ആണ്.

കൂടെയിൽ ​പൃഥ്വിരാജി​ൻറെ സഹോദരിയായാണ്​ നസ്രിയ അഭിനയിക്കുന്നത്​. സംവിധായകൻ രഞ്​ജിത്​, മാലാ പാർവ്വതി എന്നിവരാണ്​ ചിത്രത്തിൽ ഇരുവരുടെയും മാതാപിതാക്കളായി വേഷമിടുന്നത്​. അഞ്ജലിയും എം.രഞ്ജിതും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.


LATEST NEWS