ഓസ്‌കാർ: ‘ദ ഷെയ്പ്പ് ഓഫ് വാട്ടര്‍’ മികച്ച ചിത്രം; ഗാരി ഓള്‍ഡ്മാന്‍ മികച്ച നടന്‍; മികച്ച നടി ഫ്രാന്‍സിസ് മക്ഡര്‍മേഡ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഓസ്‌കാർ: ‘ദ ഷെയ്പ്പ് ഓഫ് വാട്ടര്‍’ മികച്ച ചിത്രം; ഗാരി ഓള്‍ഡ്മാന്‍ മികച്ച നടന്‍; മികച്ച നടി ഫ്രാന്‍സിസ് മക്ഡര്‍മേഡ്

ഓസ്‌കർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.  ഈ വര്‍ഷത്തെ മികച്ച ചിത്രമായി മെക്‌സിക്കന്‍ ചിത്രമായ ‘ദ ഷെയ്പ്പ് ഓഫ് വാട്ടര്‍’ തെരഞ്ഞെടുക്കപ്പെട്ടു. ഈ ചിത്രം സംവിധാനം ചെയ്ത ഗില്ലര്‍മോ ദെല്‍ ടോറോയെ മികച്ച സംവിധായകനായും തെരഞ്ഞടുത്തു.  ഗാരി ഓള്‍ഡ്മാന്‍ ആണ് മികച്ച നടന്‍. ‘ഡാര്‍ക്കസറ്റ് അവര്‍’ എന്ന ചിത്രത്തിലെ പ്രകടനമാണ് പുരസ്‌കാരത്തിന് അദ്ദേഹത്തെ അര്‍ഹനാക്കിയത്. ഫ്രാന്‍സിസ് മക്ഡര്‍മേഡ് ആണ് മികച്ച നടി(ചിത്രം : ത്രീ ബില്‍ ബോര്‍ഡ്‌സ്).

ദ ഷെയ്പ്പ് ഓഫ് വാട്ടര്‍’ 12 നാമനിര്‍ദേശങ്ങളുമായി മുന്നിലായിരുന്നു. പ്രതീക്ഷിക്കപ്പട്ടതുപോലെ ലോസ്ആഞ്ചല്‍സിലെ ഡോള്‍ബി തിയേറ്ററില്‍ ഈ ചിത്രങ്ങള്‍ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുകയും ചെയ്തു. നാല് പുരസ്‌കാരങ്ങളാണ് ഈ ചിത്രം സ്വന്തമാക്കിയത്. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരത്തിനായി ഒന്‍പത് ചിത്രങ്ങളാണ് ഇത്തവണ മത്സരത്തിനുണ്ടായിരുന്നത്.


LATEST NEWS