എ സര്‍ട്ടിഫിക്കേറ്റുമായി എംഎല്‍എ, ബിഗ് ബോസ് താരം ഓവിയ ചിത്രം റിലീസിനൊരുങ്ങുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എ സര്‍ട്ടിഫിക്കേറ്റുമായി എംഎല്‍എ, ബിഗ് ബോസ് താരം ഓവിയ ചിത്രം റിലീസിനൊരുങ്ങുന്നു

ചെന്നൈ: ബിഗ്‌ബോസ് തമിഴിലൂടെ പ്രശസ്തയായ ഓവിയ മുഖ്യ വേഷത്തിലെത്തുന്ന തമിഴ് ചിത്രം 90 എംഎല്‍എ റിലീസിങ്ങിനൊരുങ്ങുന്നു.ഗ്ലാമറിനു പ്രാധാന്യം നല്‍കുന്ന ചിത്രം എ സര്‍ട്ടിഫിക്കറ്റ് നേടിയാണ്  ഇപ്പോള്‍ വാര്‍ത്തയില്‍ നിറയുന്നത്. ഓവിയ അടക്കം അഞ്ച് പെണ്‍കുട്ടികള്‍ പ്രധാനകഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ ഗ്ലാമര്‍ രംഗങ്ങള്‍ ഏറെയെന്നാണ് ചിത്രത്തിന്റെ ട്രയിലറിലൂടെ വ്യക്തമാകുന്നത്.

സിനിമയുടേതായ ട്രെയിലറില്‍ ഓവിയയുടെ ലിപ്‌ലോക്ക് രംഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കിയത്. മലയാളിതാരം ആന്‍സന്‍ പോള്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നു. മാസൂം, ശ്രീ ഗോപിക, മോനിഷ, തേജ് രാജ് എന്നിവരാണ് മറ്റുതാരങ്ങള്‍. ചിത്രം ഫെബ്രുവരി 22ന് റിലീസ് ചെയ്യും.

അനിത ഉദീപ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത് ചിമ്പുവാണ്.താരം അതിഥി വേഷത്തിലും സിനിമയില്‍ പ്രത്യക്ഷപ്പെടുന്നു.