പാര്‍വതി ഇപ്പോള്‍ ബോളിവുഡിലേക്ക്;    ഖരിബ് ഖരിബ് സിങ്‌ലേ ട്രെയിലര്‍ ഇറങ്ങി 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പാര്‍വതി ഇപ്പോള്‍ ബോളിവുഡിലേക്ക്;    ഖരിബ് ഖരിബ് സിങ്‌ലേ ട്രെയിലര്‍ ഇറങ്ങി 

മുംബൈ:  നടി  പാര്‍വതി ഇപ്പോള്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുകയാണ്. ഖരിബ് ഖരിബ് സിങ്‌ലേയെന്ന ചിത്രത്തിലാണ് പാര്‍വതിയുടെ ബോളിവുഡ് അരങ്ങേറ്റം.   ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ദേശീയ അവാര്‍ഡ് ജേതാവ് ഇര്‍ഫാന്‍ ഖാന്റെ നായികയായാണ് പാര്‍വതി ബോളിവുഡില്‍ ചുവടുവയ്ക്കുന്നത്.

തനുജ ചന്ദ്രയാണ് സംവിധാനം.  യാത്രയില്‍ കണ്ടുമുട്ടുന്ന രണ്ട് പേര്‍ തമ്മില്‍ പ്രണയത്തിലാകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ്    പ്രമേയം. നവംബര്‍ 10ന് ചിത്രം തിയേറ്ററുകളിലെത്തും.