പോപ്​ ഗായകന്‍ ജസ്​റ്റിന്‍ ബീബറും മോഡല്‍ ഹെയ്​ലി ബാള്‍ഡ്​വിനും വിവാഹിതരാകുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പോപ്​ ഗായകന്‍ ജസ്​റ്റിന്‍ ബീബറും മോഡല്‍ ഹെയ്​ലി ബാള്‍ഡ്​വിനും വിവാഹിതരാകുന്നു

ലോകപ്രശസ്ത പോപ്​ ഗായകന്‍ ജസ്​റ്റിന്‍ ബീബറും മോഡല്‍ ഹെയ്​ലി ബാള്‍ഡ്​വിനും വിവാഹിതരാകുന്നു. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞതായി ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്​തു. ഹെയ്​ലിയുമായി അകന്ന ബീബര്‍ പോപ്​ ഗായിക സെലീന ഗോമസുമായി പ്രണയത്തിലായിരുന്നു.

ഹോളിവുഡ്​ നടനും നിര്‍മാതാവുമായ സ്​റ്റീഫന്‍ ബാള്‍ഡ്​വിന്നി​​ന്‍റെ മകളാണ്​ ഹെയ്​ലി. അമേരിക്കന്‍ വോഗ്​, മാരി ക്ലയര്‍, സ്​പാനിഷ്​ ഗാര്‍പേഴ്​സ്​ ബസാര്‍ തുടങ്ങിയ മാഗസിനുകളുടെ മോഡലായി ഹെയ്​ലി എത്തിയിട്ടുണ്ട്​. മോഡലിങ്​ രംഗത്ത്​ പ്രശ്സ്​തയായ ഹെയ്​ലി മ്യൂസിക്​ വിഡിയോകളിലും ടെലിവിഷന്‍ ഷോകളിലും അഭിനയിച്ചിട്ടുണ്ട്​.

ജസ്​റ്റിന്‍ ബീബറുടെ ചിത്രം ഇന്‍സ്​റ്റഗ്രാമില്‍ പങ്കുവെച്ച പിതാവ്​ ജെര്‍മി ബീബര്‍ 'ആവേശത്തോടെ അടുത്ത അധ്യായത്തിനായി കാത്തിരിക്കുന്നു'വെന്ന്​ കുറിച്ചു. മാതാവ്​ പാറ്റിയും സ്​നേഹമെന്ന്​ ഇന്‍സ്​റ്റഗ്രാമില്‍ കുറിച്ചിട്ടുണ്ട്​. 

 

July 8th: [More] Justin and Hailey at the Bahamas

A post shared by Justin B & Selena G. Updates™️ (@gomezbieberdayli) on