വൈറലായി പ്രാണയുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വൈറലായി പ്രാണയുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍

വികെ പ്രകാശ് സംവിധാനം ചെയ്യുന്ന പ്രാണയുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നിത്യ മേനോന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ മലയാളം തെലുങ്ക് കന്നഡ ഭാഷകളില്‍ വൈറല്‍ ആയിരുന്നു. ഇപ്പോള്‍ ഇറങ്ങിയ രണ്ടാമത്തെ പോസ്റ്ററും വൈറലായിരിക്കുകയാണ്.

കാല, കബാലി തുടങ്ങിയ പല അന്യ ഭാഷ ചിത്രങ്ങളുടെയും പോസ്റ്ററുകള്‍ ഒരുക്കിയ വിന്‍സി രാജ് ആദ്യമായി മലയാള സിനിമയ്ക്ക് പോസ്റ്റർ ഒരുക്കുന്നത് പ്രണയിലൂടെയാണ്. ഇതുവരെയുള്ള മലയാള സിനിമാ പോസ്റ്റര്‍ ഡിസൈനുകളില്‍ നിന്നെല്ലാം വിഭിന്നമായിട്ടാണ് പ്രാണയുടെ രണ്ടു പോസ്റ്ററുകളും റിലീസ് ചെയ്തത്. ഫസ്റ്റ് ലുക്ക് പോസ്റ്ററിനെക്കാളും ഒരുപടി മുന്നിലാണ് രണ്ടാം പോസ്റ്റർ. 

മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ 4 ഭാഷകളിലായി നിര്‍മ്മിച്ച പ്രാണ ഒരേ സമയം ഇന്ത്യയിലും വിദേശത്തുമായി വരുന്ന ഡിസംബറില്‍ റിലീസ് ചെയ്യും. എസ് രാജ് പ്രൊഡക്ഷന്‍സിന്റെയും റിയല്‍ സ്റ്റുഡിയോയുടെയും ബാനറില്‍ സുരേഷ് രാജ്, പ്രവീണ്‍ കുമാര്‍, അനിത രാജ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.


LATEST NEWS