പ്രിയ വാര്യറുടെ പുതിയ ഫോട്ടോഷൂട്ട്‌; വൈറലായി ചിത്രങ്ങള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്രിയ വാര്യറുടെ പുതിയ ഫോട്ടോഷൂട്ട്‌; വൈറലായി ചിത്രങ്ങള്‍

അഡാര്‍ ലൗ എന്ന സിനിമയിലൂടെ പ്രക്ഷക ഹൃദയങ്ങളുടെ മനസ്സ് കീഴടക്കിയ മലയാളി പെണ്‍കുട്ടിയാണ് പ്രിയ വാര്യര്‍. മാണിക്യ മലരായ എന്ന ഗാനത്തിലുടെ കണ്ണിറുക്കികൊണ്ടാണ്  താരം കടന്നു വരുന്നത്. ഇന്ന് പല ബ്രാന്റുകളുടെ മോഡലാണ് പ്രിയ വാര്യര്‍.

ഇപ്പോള്‍ പ്രിയയുടെ പുതിയ ഫോട്ടോഷൂട്ടാണ് ആരാധകര്‍ ഏറ്റെടുത്തിരുക്കുന്നത്. കാറിന്റെ ഡിക്കിക്കുള്ളില്‍ നടത്തിയ ഫോട്ടോഷൂട്ടില്‍ നിന്നുള്ള മൂന്ന് ചിത്രങ്ങളാണ്  പ്രിയ ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്യ്തിരിക്കുന്നത്.

അഡാര്‍ ലൗവില്‍ പ്രിയയുടെ നായകനായി അഭിനയിക്കുന്ന റോഷനാണ് പ്രിയക്കൊപ്പം ചിത്രങ്ങളിലുള്ളത്. 'ഞാനാണ് നിന്റെ ചന്ദ്രന്‍, നീയാണ് എന്റെ നക്ഷത്രം' എന്ന ആശയത്തെ ആസ്പദമാക്കി ആല്‍ബര്‍ട്ട് വില്യം ആണ് ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. ക്രിസ്മസിനോട് അനുബന്ധിച്ചുള്ള ഒരു ഫോട്ടോഷൂട്ടാണിത്. 

മൂന്നരമണിക്കൂറിനുള്ളില്‍ രണ്ടര ലക്ഷത്തിലധികം ആളുകളാണ് ചിത്രങ്ങള്‍ ലൈക്ക് ചെയ്തിരിക്കുന്നത്. 


LATEST NEWS