ഷാരൂഖ് ഖാന്‍ റയിസായി ‘റയീസി’ന്റെ പുതിയ ടീസര്‍ കാണാം!

ഷാരൂഖ് ഖാന്‍ റയിസായി ‘റയീസി’ന്റെ പുതിയ ടീസര്‍ കാണാം!

ഷാരൂഖ് ഖാന്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന റയീസിന്റെ പുതിയ ടീസര്‍ പുറത്ത് വിട്ടു. കിങ് ഖാനെയും നവാസുദ്ദീന്‍ സിദ്ദിഖിനെയും ടീസറില്‍ കാണാം.

മദ്യരാജാവായാണ് ഷാരൂഖ് ചിത്രത്തില്‍ എത്തുന്നത്. പോലീസ് ഉദ്യോഗസ്ഥനായി നവാസുദ്ദീനും. ഇരുവരും തമ്മിലുളള പോരാട്ടത്തിന്റെ കഥയാണ് റായീസ്.
രാഹുല്‍ ദൊലാകിയ ആണ് സംവിധാനം. 1980 കളിലെ ഗുജറാത്തിന്റെ പശ്ചാത്തലാണ് ചിത്രത്തിന്റെ കഥപറയുന്നത്. റയീസിന്റെ ക്യാമറ ചലിപ്പിക്കുന്നത് മലയാളിയും പ്രശസ്ത ബോളിവുഡ് ഛായഗ്രഹകനുമായ കെ.യു മോഹനന്‍ ആണ്.ചിത്രം ജനുവരി 25 ന് തിയറ്ററുകളില്‍ എത്തും
 


LATEST NEWS