റായീസിലെ റൊമാന്റിക്  ‘ഉഡി ഉഡി ജായ്’  മനംകവരും ഗാനം!

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

റായീസിലെ റൊമാന്റിക്  ‘ഉഡി ഉഡി ജായ്’  മനംകവരും ഗാനം!

റായീസിലെ ലൈലയ്ക്കും,സാലിമയ്ക്കും ശേഷം ഷാരുഖ് ഖാനും മഹീരാ ഖാനും തമ്മിലുളള 'ഉഡി ഉഡി ജായ്' എന്നു തുടങ്ങുന്ന ഗാനം പുറത്തു വിട്ടു. ഇരുവരും തമ്മിലുളള മനോഹരമായ ഡാന്‍സും റൊമാന്റിക് രംഗങ്ങള്‍ കൊണ്ടും 'ഉഡി ഉഡി ജായ്' പ്രേക്ഷകരുടെ മനംകവരുന്നു.

മദ്യരാജാവായാണ് ഷാരൂഖ് ചിത്രത്തില്‍ എത്തുന്നത്. പോലീസ് ഉദ്യോഗസ്ഥനായി നവാസുദ്ദീനും. ഇരുവരും തമ്മിലുളള പോരാട്ടത്തിന്റെ കഥയാണ് 'റായീസ്'. രാഹുല്‍ ദൊലാകിയ ആണ് സംവിധാനം.

1980 കളിലെ ഗുജറാത്തിന്റെ പശ്ചാത്തലാണ് ചിത്രത്തിന്റെ കഥപറയുന്നത്. റയീസിന്റെ ക്യാമറ ചലിപ്പിക്കുന്നത് മലയാളിയും പ്രശസ്ത ബോളിവുഡ് ഛായഗ്രഹകനുമായ കെ.യു മോഹനന്‍ ആണ്.ചിത്രം ജനുവരി 25 ന് തിയറ്ററുകളില്‍ എത്തും.


Loading...
LATEST NEWS