രജനി ചിത്രം  ’കാല കരികാല’ന്റെ ഓഡിയോ ഗാനങ്ങള്‍ പുറത്തിറങ്ങി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രജനി ചിത്രം  ’കാല കരികാല’ന്റെ ഓഡിയോ ഗാനങ്ങള്‍ പുറത്തിറങ്ങി

കൊച്ചി:    രജനീകാന്തിനെ നായകനാക്കി പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രം 'കാല കരികാല'ന്റെ ഓഡിയോ ഗാനങ്ങള്‍ പുറത്തിറങ്ങി. കബാലിക്കു ശേഷം പാ രഞ്ജിത്ത് രജനീകാന്തിനെ നായകനാകുന്ന ചിത്രമാണ് 'കാല കരികാലന്‍'. ജൂണ്‍ 7ന് 'കാലാ' തിയറ്ററുകളിലെത്തും.  'കാല'യിലെ പാട്ടുകളുടെ ഒഫീഷ്യല്‍ ജുക്ക്ബോക്‌സ് യൂട്യൂബില്‍ റിലീസ് ചെയ്‌തു. സന്തോഷ് നാരായണന്‍ ആണ് ചിത്രത്തിന് സംഗീതം പകര്‍ന്നിട്ടുള്ളത്.  

കാലയെന്ന വിളിപ്പേരുള്ള കരികാലന്‍ എന്ന അധോലോക നേതാവായാണ് രജനി ചിത്രത്തില്‍ അഭിനയിക്കുന്നത്. ജാതി രാഷ്ട്രീയത്തിന്റെ പുതിയ കഥപറച്ചിലാകും 'കാലാ കരികാലന്‍' എന്നാണ് റിപ്പോര്‍ട്ട്.  ഹുമ ഖുറേഷിയാണ് നായിക. മുംബയിലും ചെന്നൈയിലുമായാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം ചിത്രീകരിച്ചത്.സമുദ്രക്കനി, അഞ്ജലി പാട്ടീല്‍, നാനാ പടേക്കര്‍ തുടങ്ങി വന്‍ താര നിരതന്നെ ചിത്രത്തിലുണ്ട്. ധനുഷിന്റെ വണ്ടര്‍ബാര്‍ മൂവീസാണ് ചിത്രം നിര്‍മിച്ചിട്ടുള്ളത്. 


LATEST NEWS