രജനീകാന്തിനെതിരെ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 രജനീകാന്തിനെതിരെ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു

മുംബയ്:  രജനീകാന്തിനെതിരെ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ വിമര്‍ശനം. രജനിയുടെ രാഷ്ട്രീയ പ്രവേശനത്തെ എതിര്‍ത്താണ് കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.'ഇപ്പോള്‍ പല ദക്ഷിണേന്ത്യക്കാരും രജനിയുടെ ആരാധനയില്‍ ഭ്രാന്തുപിടിച്ചപോലെയാണ്. ചിലര്‍ അദ്ദേഹം രാഷ്ട്രീയത്തില്‍ പ്രവേശിക്കണമെന്നും തമിഴ്‌നാട് മുഖ്യമന്ത്രിയാകണമെന്നും ആഗ്രഹിക്കുന്നു. എന്തു മികവാണ് അദ്ദേഹത്തിനുള്ളത്.  രജനീകാന്തിന്റെ കയ്യില്‍ ദാരിദ്ര്യം, തൊഴിലില്ലായ്മ, പോഷകാഹാരക്കുറവ്, കാര്‍ഷിക പ്രശ്‌നങ്ങള്‍ തുടങ്ങിയവയ്ക്ക് പരിഹാരമുണ്ടോയെന്ന് കട്ജു ചോദിച്ചു. ഇത്തരം വിഷയങ്ങളൊന്നും പരിഹരിക്കാന്‍ ഇടപെടാത്ത രജനീകാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നത് എന്തിനാണ്?  അമിതാഭ് ബച്ചനെപ്പോലെ തന്നെ രജനീകാന്തിന്റെ തല ശൂന്യമാണ്. ഈ വാക്കുകളോടെയാണ് കഠ്ജു തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.