റിലീസ് ദിവസം തന്നെ രജനീകാന്തിന്റെ ‘’പേട്ട’’ ഇന്റർനെറ്റിൽ; പ്രചരിക്കുന്നത് ചിത്രത്തിന്റെ എച്ച്ഡി പ്രിൻറ് 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

റിലീസ് ദിവസം തന്നെ രജനീകാന്തിന്റെ ‘’പേട്ട’’ ഇന്റർനെറ്റിൽ; പ്രചരിക്കുന്നത് ചിത്രത്തിന്റെ എച്ച്ഡി പ്രിൻറ് 

ചെന്നൈ: സൂപ്പർ സ്റ്റാർ രജനികാന്തിന്റെ പുതിയ ചിത്രം ''പേട്ട'' ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കുന്നു. ഇന്ന് റിലീസ് ചെയ്ത ചിത്രത്തിന്റെ തീയറ്ററിനുള്ളിൽ വച്ച് ചിത്രീകരിച്ച എച്ച്ഡി പതിപ്പാണ് തമിൾ റോസിക്കേഴ്സിലൂടെ പുറത്തുവന്നിരിക്കുന്നത്. 

ഇന്ന് ഉച്ചയ്ക്ക് രണ്ട്  മണിയോടെയാണ് ചിത്രം തമിൾ റോസിക്കേഴ്സിൽ പ്രത്യക്ഷപ്പെട്ടത്. റിലീസ് ദിനം തന്നെ മികച്ച റിപോർട്ടുകൾ നേടി മുന്നേറിക്കൊണ്ടിരിക്കുന്ന ചിത്രം ഈ രീതിയിൽ പ്രചരിക്കുന്നത് ആശങ്കയോടെയാണ് അണിയറപ്രവർത്തകർ നോക്കികാണുന്നത്. രജനിയുടെ കാലയും റിലീസ് ദിവസം തന്നെ ചോര്‍ന്നിരുന്നു. 

 കാര്‍ത്തിക് സുബ്ബരാജാണ് പേട്ടയുടെ സംവിധായകൻ . ബോളിവുഡ് നടന്‍ നവാസുദീന്‍ സിദ്ദിഖി, വിജയ് സേതുപതി, ബോബി സിംഹ, തൃഷ, സിമ്രാന്‍, മേഘ തുടങ്ങിയ വമ്പന്‍ താരനിരയാണ് പേട്ടയില്‍ അണിനിരക്കുന്നത്. അനിരുദ്ധ് സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ നിർമാണം സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് ഏറ്റെടുത്തിരിക്കുന്നത്.


LATEST NEWS