മാര്‍ത്താണ്ഡവര്‍മയായി റാണ ദഗ്ഗുബാട്ടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മാര്‍ത്താണ്ഡവര്‍മയായി റാണ ദഗ്ഗുബാട്ടി

ബാഹുബലിയിലെ ബല്ലാലദേവനായി വെള്ളിത്തിരയെ വിറപ്പിച്ച സിനിമാപ്രമേികളുടെ ഇഷ്ട താരം റാണ ദഗ്ഗുബാട്ടി ചരിത്ര പുരുഷന്റെ വേഷത്തിനായി ഒരുങ്ങുന്നു.റാണ എത്തുന്നത് തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ വേഷത്തിലായിരിക്കും. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ റാണ തന്നെയാണ് വിവരം പങ്കുവച്ചത്. 

ബാഹുബലിയുടെ മാതൃകയില്‍ രണ്ട് ഭാഗങ്ങളില്‍, അഞ്ച് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കെ. മധുവാണ്. റോബിന്‍ തിരുമലയുടേതാണ് തിരക്കഥ. ഓസ്‌ക്കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ശബ്ദവിന്യാസം. ക്യാമറ ആര്‍. മാധി. സംഗീതം കീരവാണി, കലാസംവിധാനം മനു ജഗത്ത്, ഗാനങ്ങള്‍:കെ.ജയകുമാര്‍, ഷിബു ചക്രവര്‍ത്തി, പ്രഭാ വര്‍മ. സിനിമയുടെ പ്രാഥമിക ചര്‍ച്ചകള്‍ നടക്കുകയാണെന്നും റാണ പോസ്റ്റില്‍ പറയുന്നുണ്ട്.

'1945' എന്ന ചരിത്ര സിനിമയില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് റാണ ഇപ്പോള്‍. '1945' നു ശേഷം ഗുണശേഖരന്റെ മറ്റൊരു സിനിമയിലും റാണ വേഷമിടും. തുടങ്ങിവച്ച ചിത്രങ്ങളൊക്കെ പൂര്‍ത്തിയാക്കിയതിന് ശേഷം അടുത്ത വര്‍ഷം പകുതിയോടെയായിരിക്കും പുതിയ ചരിത്ര സിനിമയുടെ ചിത്രീകരണം തുടങ്ങുക. 


 


LATEST NEWS