പ്രത്വിയുടെ ‘രണം’; ആഡംബരങ്ങളില്ലാത്ത അമേരിക്കയുടെ മറ്റൊരു മുഖം; വൈകാരികമായ ക്രൈം ത്രില്ലര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്രത്വിയുടെ ‘രണം’; ആഡംബരങ്ങളില്ലാത്ത അമേരിക്കയുടെ മറ്റൊരു മുഖം; വൈകാരികമായ ക്രൈം ത്രില്ലര്‍


നവാഗത സംവിധായകനും ഹേയ് ജൂഡിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളുമായ നിര്‍മല്‍ സഹദേവ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് രണം. മലയാള സിനിമകളില്‍ ഇതുവരെ കാണാത്ത അമേരിക്കയുടെ മറ്റൊരു മുഖമാണ് രണം കാട്ടുന്നത്. വൈകാരിക തലത്തില്‍  കുടിയേറ്റ അമേരിക്കയിലെ ഡ്രഗ് വാറിനെപ്പറ്റിയുള്ള ഒരു ക്രൈം ത്രില്ലര്‍ തന്നെയാണ് ചിത്രം. 

അമേരിക്കയുടെ ഓട്ടോ മൊബൈല്‍ ക്യാപ്പിറ്റലായിരുന്ന ഡെട്രോയിറ്റ് നഗരത്തിന്റെ അധോലോകത്തെചുറ്റിപ്പറ്റിയാണ് കഥ. റഹ്മാന്‍ അവതരിപ്പിക്കുന്ന ദാമോദര്‍ രത്‌നം എന്ന ശ്രീലങ്കന്‍ വംശജന്‍ റെഡെക്‌സ് എന്ന പാര്‍ട്ടി ഡ്രഗിന്റെ കച്ചവടക്കാരനാണ്. ദാമോദറില്‍ നിന്ന് വേര്‍പിരിഞ്ഞു പോകാന്‍ ശ്രമിക്കുന്ന ആദി എന്ന കഥാപാത്രമാണ് പ്രത്വിരാജ് സുകുമാരന്‍ അവതരിപ്പിക്കുന്നത്. 

 

ഡെട്രോയിട്ടിന്റെ ചരിത്രത്തിലൂടെയാണ് സിനിമ . ത്രസിപ്പിക്കുന്ന പശ്ചാത്തലസംഗീതവും  ചടുലമായ ആക്ഷന്‍ രംഗങ്ങളും   ആദ്യ പകുതിയില്‍ സിനിമയെ  പ്രതീക്ഷ നിറച്ച് സംഭവബഹുലമാക്കുന്നുണ്ട്. രണ്ടാം പകുതിയില്‍ ഇടയ്‌ക്കൊക്കെ ലാഗിംഗ് തോന്നുമെങ്കിലും ക്ലൈമാക്‌സിലേക്ക് എത്തുമ്പോഴേക്കും ത്രില്ലിംഗ് ആകുന്നു 

 

 

അമേരിക്കയുടെ പണക്കൊഴുപ്പും ആഡംബരവും കാണിക്കുന്നതായിരുന്നു സമീപകാലത്ത് ഇറങ്ങിയ അമേരിക്കന്‍ പശ്ചാത്തലത്തിലുള്ള സിനിമകള്‍. എന്നാല്‍ രണം കുടിയേറ്റക്കാരുടെ അതിജീവനത്തിന്റെയും നിസ്സങ്ങതകളുടെയും കഥ പറയുന്നു.പൃഥ്വിരാജിന്റെ കഥാപാത്രമാണ്  സിനിമയുടെ നെടുംതൂണ്‍ . പ്രത്വിയുടെ ഡയലോഗ് മോടുലഷനും ആക്ഷന്‍ രംഗങ്ങളും സീരിയസ് ഭാവവും എടുത്തു പറയേണ്ടതുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും പ്രതിനായക വേഷത്തിലെത്തിയ റഹ്മാന്റെ അഭിനയവും മികച്ചത് തന്നെ. ഡ്രഗ് അഡിക്ടായ കൗമാരക്കാരിയുടെ അമ്മയാണ് നായിക ഇഷ തല്‍വാര്‍. ഡെട്രോയിറ്റിന്റെ ഏറ്റവും മോശപ്പെട്ട സാഹചര്യത്തില്‍ അകപ്പെട്ടുപോയവരാണ് നന്ദു അവതരിപ്പിക്കുന്ന ഭാസ്‌കറും കുടുംബവും.

 

 

സിനിമക്ക് വേണ്ട പശ്ചാത്തല സംഗീതമാണ് ജെയ്ക്‌സ് ബിജോയ് ഒരുക്കിയത്. അദ്ദേഹം തന്നെ ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങള്‍ റിലീസിന്  മുന്‍പേ ഹിറ്റ്‌ലിസ്റ്റില്‍ ഇടം ഇടംപിടിച്ചിരുന്നു .ജിഗ്മെ ടെന്‍സിങ്ങിന്റെ ഛായാഗ്രഹണം സിനിമക്ക് മുതല്‍ കൂട്ടാണ്. കഥയോട്  ചേര്‍ന്ന് പോവുന്ന സ്വാഭാവികമായ ആക്ഷന്‍ സീക്വന്‍സുകളും സിനിമക്ക് ഗുണം ചെയ്തു.


LATEST NEWS