രണ്ടാമൂഴം തിരക്കഥ വിവാദം; എംടിയുടെ ഹര്‍ജി ഇന്ന് കോടതിയില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രണ്ടാമൂഴം തിരക്കഥ വിവാദം; എംടിയുടെ ഹര്‍ജി ഇന്ന് കോടതിയില്‍


തിരുവനന്തപുരം: രണ്ടാമൂഴം തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് എം ടി വാസുദേവന്‍ നായര്‍ നല്‍കിയ ഹര്‍ജി കോഴിക്കോട് മുന്‍സിഫ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ എംടി യുടെ ഹര്‍ജി പരിഗണിച്ച കോടതി തിരക്കഥ ഉപയോഗിക്കുന്നതിന് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തുകയും സംവിധായകനും നിര്‍മ്മാണ കമ്ബനിക്കും നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

തിരക്കഥ നല്‍കി മൂന്ന് വര്‍ഷത്തിനകം രണ്ടാമൂഴം സിനിമ ചിത്രീകരണം തുടങ്ങുമെന്ന കരാര്‍ ലംഘിച്ചതോടെയാണ് എംടി കോടതിയെ സമീപിച്ചത്. അതിനിടെ, അനുരജ്ഞന ശ്രമവുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ എംടിയെ കണ്ടെങ്കിലും ഫലമുണ്ടായില്ല.

മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ എഴുതിയ തിരക്കഥ തിരികെ നല്‍കുമ്ബോള്‍ മുന്‍കൂര്‍ വാങ്ങിയ പണം തിരികെ നല്‍കുമെന്ന് എംടി വാസുദേവന്‍ നായര്‍ കോടതിയെ അറിയിച്ചിരുന്നു. രണ്ടാമൂഴം തിരക്കഥ തിരികെവേണമെന്ന എം ടി വാസുദേവന്‍ നായരുടെ നിലപാട് ഉറച്ചതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.