തന്റെ പേരിൽ ദിലീപിനും കാവ്യക്കുമെതിരെ പ്രചരിക്കുന്ന വാർത്ത വ്യാജമെന്ന് ആർ എസ് വിമൽ ‘അന്വേഷണം ന്യൂസിനോട്’

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തന്റെ പേരിൽ ദിലീപിനും കാവ്യക്കുമെതിരെ പ്രചരിക്കുന്ന വാർത്ത വ്യാജമെന്ന് ആർ എസ് വിമൽ ‘അന്വേഷണം ന്യൂസിനോട്’

നടൻ ദിലീപിനും കാവ്യക്കുമെതിരെ സംവിധായകൻ ആർ എസ് വിമൽ നടത്തിയതെന്ന തരത്തിൽ പ്രചരിക്കുന്ന പ്രസ്‌താവന വ്യാജമെന്ന് ആർ എസ് വിമൽ 'അന്വേഷണം ന്യൂസിനോട്' പറഞ്ഞു. മൊയ്തീന്‍ സേവാമന്ദിര്‍ എന്ന അനശ്വര പ്രണയത്തിന്റ സ്മാരകത്തില്‍ ചതിയനായ ദിലീപിന്റെ പേരുണ്ടാകരുതെന്നും കാഞ്ചനമാല ആ പണം തിരികെ കൊടുക്കണമെന്നും വിമൽ പറഞ്ഞെന്നുമായിരുന്നു വാർത്ത. 

താൻ കഴിഞ്ഞ മൂന്ന് മാസമായി പുതിയ ചിത്രത്തിന്റെ പ്രവർത്തനങ്ങളുമായി ഹൈദരബാദിൽ ആയിരുന്നു. ഇതിനിടക്ക് ഒരു മാധ്യമങ്ങളെയും കണ്ടിട്ടില്ല. കഴിഞ്ഞ ദിവസമാണ് കേരളത്തിൽ തിരിച്ചെത്തിയത്. അപ്പോഴും മാധ്യമങ്ങളെ കണ്ടിട്ടില്ല. പിന്നെ എങ്ങിനെയാണ് ഇങ്ങനെ ഒരു വാർത്ത വന്നതെന്ന് അറിയില്ലെന്നും വിമൽ പറഞ്ഞു. അതേസമയം, മൂന്ന് വർഷം മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ നിന്നും ചില കാര്യങ്ങൾ എടുത്ത് മനഃപൂർവം കെട്ടിച്ചമച്ചതാണ് ഈ വാർത്തയെന്ന് വിമൽ ആരോപിച്ചു. ഇതിനു പിന്നിൽ പ്രവർത്തിച്ചത് ആരാണെന്നും അവരുടെ ലക്‌ഷ്യം അറിയില്ലെന്നും വിമൽ കൂട്ടിച്ചേർത്തു.

ദിലീപ് തന്നോടും കാവ്യാ മാധവനോടും ‘എന്ന് നിന്റെ മൊയ്തീന്‍’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് കള്ളം പറഞ്ഞു. കാവ്യയെ കാഞ്ചനമാലയായി അഭിനയിപ്പിക്കണമെന്നായിരുന്നു ആഗ്രഹം. ദിലീപിനെയും കാവ്യാമാധവനെയുമാണ് ആദ്യം ‘എന്ന് നിന്റെ മൊയ്തീനിലെ’ നായിക നായകന്മാരായി ആലോചിച്ചിരുന്നതെന്നും ഇതിന്റെ ഭാഗമായി ഞാന്‍ സംവിധാനം ചെയ്ത ‘ജലം കൊണ്ട് മുറിവേറ്റവള്‍’ എന്ന കാഞ്ചനമാലയുടെ ജീവിതം പറയുന്ന ഡോക്യുമെന്ററിയുമായി കാവ്യ മാധവനെ കാണാന്‍ പോയിരുന്നുവെന്നും പിന്നീട ദിലീപ് തന്നെ കളിപ്പിക്കുകയായിരുന്നു എന്ന തരത്തിലാണ് വാർത്ത പ്രചരിച്ചിരുന്നത്. 

പിന്നീട് പൃഥ്വിരാജിനെയും പർവതിയെയും വെച്ച് ചെയ്‌ത പടം ഹിറ്റായപ്പോൾ പേര് നേടാനാണ് ദിലീപ് സേവാ മന്ദിറിന് പണം നൽകിയതെന്നും തരത്തിലുള്ള അഭിപ്രായം വിമൽ പ്രകടിപ്പിച്ചെന്നും വാർത്തയിൽ ഉണ്ടായിരുന്നു. എന്നാൽ ഇതെല്ലം കെട്ടിച്ചമച്ചതാണെന്നും താൻ ഇത്തരത്തിൽ ഒന്നും പറഞ്ഞിട്ടില്ലെന്നും ആർ എസ് വിമൽ അന്വേഷണം ന്യൂസിനോട് പറഞ്ഞു. 


LATEST NEWS