ആഷിഖ് അബുവും റിമ കല്ലിങ്കലും ജനങ്ങളില്‍ നിന്നും പണം പിരിച്ച്‌ തട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി സന്ദീപ് ജി. വാരിയര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആഷിഖ് അബുവും റിമ കല്ലിങ്കലും ജനങ്ങളില്‍ നിന്നും പണം പിരിച്ച്‌ തട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി സന്ദീപ് ജി. വാരിയര്‍

കൊച്ചി: പ്രളയ ദുരിതാശ്വാസം എന്ന പേരില്‍ സിനിമാ പ്രവര്‍ത്തകരായ ആഷിഖ് അബുവും റിമ കല്ലിങ്കലും ജനങ്ങളില്‍ നിന്നും പണം പിരിച്ച്‌ തട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി യുവമോര്‍ച്ചാ സംസ്ഥാന സെക്രട്ടറി സന്ദീപ് ജി. വാരിയര്‍. വിവരാകാവകാശ രേഖയുടെ പകർപ്പ് സഹിതമാണ് ആരോപണം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുമെന്ന വാഗ്ദാനവുമായി ഇവര്‍ നടത്തിയ 'കരുണ മ്യൂസിക് കണ്‍സേര്‍ട്ട്' എന്ന പരിപാടിയിയിലൂടെ സമാഹരിച്ച പണമാണ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാത്തത് എന്ന് സന്ദീപ് വാര്യര്‍ പറയുന്നു. ഇത് സംബന്ധിച്ച്‌ ലഭിച്ച വിവരാകാവകാശ രേഖയുടെ ചിത്രവും ഇദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്.

 


LATEST NEWS