സഹോ ചിത്രത്തിന്റെ സ്റ്റണ്ട് രംഗത്തിന് മാത്രമായി 25 കോടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സഹോ ചിത്രത്തിന്റെ സ്റ്റണ്ട് രംഗത്തിന് മാത്രമായി 25 കോടി

ബാഹുബലി എന്ന ഒറ്റ ചിത്രംകൊണ്ടുതേെന്ന ലോകം മുഴുവന്‍ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രഭാസ്. പ്രഭാസിന്റെ അടുത്ത ചിത്രമായ സാഹോയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ ആരാധകര്‍. സാഹോയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ സ്റ്റണ്ട് രംഗത്തിന് മാത്രമായി 25 കോടി രൂപയാണ് ചെലവിടുന്നത്.

ബാഹുബലിയുടെ റിലീസ് ദിവസം സാഹോയുടെ ടീസര്‍ പുറത്തുവിട്ടിരുന്നു. സിനിമ ഗംഭീര ആക്ഷന്‍ ത്രില്ലറായിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 150 കോടി രൂപയാണ് സിനിമയുടെ ബജറ്റ്. സുജിത് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ശ്രദ്ധ കപൂറാണ് നായിക.


LATEST NEWS