തൈമുറിന് 1.30 കോടി രൂപയുടെ ജീപ്പ് സമ്മാനിച്ച് സെയ്ഫ് അലി ഖാന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തൈമുറിന് 1.30 കോടി രൂപയുടെ ജീപ്പ് സമ്മാനിച്ച് സെയ്ഫ് അലി ഖാന്‍

ബോളിവുഡ് താരദമ്പതികളായ സെയ്ഫ് അലി ഖാന്റെയും കരീന കപൂറിന്റെയും മകന്‍ കുഞ്ഞു തൈമൂറിന്റെ ഒന്നാം പിറന്നാളാണ് അടുത്ത മാസം. അതിന് മുമ്പ് തന്നെ 1.30 കോടി രൂപയുടെ ജീപ്പാണ് സെയ്ഫിന്റെ വക തൈമൂറിന് സമ്മാനമായി നല്കിയിരിക്കുന്നത്.

ശിശുദിനത്തിന് മകന് കിടിലന്‍ സമ്മാനം നല്‍കുമെന്ന് സെയ്ഫ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. തന്റെ വാക്ക് പാലിച്ചിരിക്കുകയാണ് ബോളിവുഡ് സൂപ്പര്‍ താരം. അടുത്ത മാസം 20നാണ് തൈമൂറിന്റെ ഒന്നാം പിറന്നാള്‍. അതിന്റെ ആഘോഷങ്ങള്‍ ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചെറി റെഡ് നിറത്തിലുള്ള ജീപ്പില്‍ ബേബി സീറ്റടക്കമാണ് നിര്‍മ്മിച്ചിരിക്കുന്നത്. തൈമൂറിന് ഇത് ഇഷ്ടമാവുമെന്നാണ് സെയ്ഫ് പറയുന്നത്. ഇത് അവന് വേണ്ടിയാണെന്നും അവനെയും കൊണ്ട് പുതിയ വാഹനത്തില്‍ യാത്ര പോവുന്നതിന്റെ ആകാംഷയിലാണെന്നും സെയ്ഫ് പറയുന്നു.