വിജയ് ആന്റണിയുടെ സെയ്ത്താന്‍ തിയേറ്ററിലേക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വിജയ് ആന്റണിയുടെ സെയ്ത്താന്‍ തിയേറ്ററിലേക്ക്

പ്രശസ്ത സംഗീത സംവിധായകന്‍ വിജയ് ആന്റണി നായകനായെത്തുന്ന സെയ്ത്താന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രദീപ് കൃഷ്ണമൂര്‍ത്തി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സെയ്ത്താന്‍ ക്രൈത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്നതാണ്. 

വിജയ് ആന്റണി,അരുന്ധതി നായര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഈ വര്‍ഷം അവസാനം തിയേറ്ററുകളിലെത്തും. സൈക്കോളജിക്കല്‍ ത്രില്ലറായ ദി ഗേള്‍ വിത്ത് ട്രാഗണ്‍ ടാറ്റു എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്.

സെയ്ത്താനിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് വിജയ് ആന്റണി തന്നെയാണ്. 
 


LATEST NEWS