നാഗചൈതന്യയുടെയും സമന്തയുടെയും  ബ്രഹ്മാണ്ഡ വിവാഹം ഇന്ന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നാഗചൈതന്യയുടെയും സമന്തയുടെയും  ബ്രഹ്മാണ്ഡ വിവാഹം ഇന്ന്‍

തെന്നിന്ത്യയിലെ സൂപ്പര്‍താരങ്ങളായ സമന്തയും നാഗചൈതന്യയും ഇന്ന് വിവാഹിതരാകുകയാണ്. ഗോവയില്‍ വെച്ചാണ് വിവാഹം. നാഗചൈതന്യയും കുടുംബവും സമന്തയെ തങ്ങളുടെ കുടുംബത്തിലേക്ക് വരവേല്‍ക്കാന്‍ തയാറായി കഴിഞ്ഞു.  വിവാഹത്തില്‍ പങ്കെടുക്കാന്‍   വെങ്കിടേഷും എത്തിയിട്ടുണ്ട്.

ഇരുവരുടെയും ആരാധകര്‍ ആശംസകളുമായി എത്തിയിട്ടുണ്ട്. സിനിമാ മേഖലയിലെ പ്രമുഖരും വിവാഹാശംസകള്‍ നേര്‍ന്നു.

തെലുങ്ക് സിനിമാലോകം കാത്തിരുന്ന ആ ബ്രഹ്മാണ്ഡ വിവാഹം ഇന്നാണ്. സൂപ്പര്‍താരങ്ങളായ നാഗചൈതന്യയുടെയും സമന്തയുടെയും വമ്പന്‍ വിവാഹം. ഈയൊരു ദിവസത്തിന് വേണ്ടിയാണ് ഇരുവരുടെയും ആരാധകര്‍ കാത്തിരുന്നതും. ഇന്നു മുതല്‍ എട്ടു വരെ ഗോവയില്‍ വച്ചു നടക്കുന്ന വിവാഹ മാമാങ്കത്തിന് പത്തു കോടിയിലേറെ ചെലവാണ് കണക്കാക്കുന്നത്.

വിവാഹച്ചടങ്ങുകള്‍ ലളിതമായിരിക്കുമെന്നായിരുന്നു ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഹൈദരാബാദില്‍ നടക്കുന്ന വിവാഹസത്കാരത്തിനുള്ള ഒരുക്കങ്ങള്‍  സിനിമയെ കടത്തിവെട്ടും. ആര്‍ഭാടവും ആഘോഷവും വേണ്ടുവോളമുള്ള സത്കാരത്തിന് പത്ത് കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഒക്ടോബര്‍ ആറിനും എട്ടിനുമാണ് വിവാഹച്ചടങ്ങുകള്‍.ഹിന്ദു-ക്രൈസ്തവ ആചാര പ്രകാരം വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് ചടങ്ങുകള്‍ ആരംഭിക്കും.


വിവാഹത്തിന് താന്‍ തയ്യാറായിരിക്കുന്നുവെന്ന് നാഗചൈതന്യ ട്വീറ്റ് ചെയ്തു. സാമന്തയെ താന്‍ കാത്തിരിക്കുയകയാണെന്ന് നാഗചൈതന്യ കുറിച്ചു. തന്റെ മകന്‍ ഇന്ന് ഒരു കല്യാണ ചെറുക്കനായി മാറിയിരിക്കുന്നുവെന്ന് നാഗാര്‍ജ്ജുന ട്വീറ്റ് ചെയ്തു.

സമന്തയുടെ അടുത്ത സുഹൃത്തായായ പ്രമുഖ ഫാഷന്‍ ഡിസൈനര്‍ ക്രേഷ ബജാജിനെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് താരം ചിത്രം പങ്കുവച്ചത്. തന്റെ വിവാഹത്തില്‍ നൂറു ശതമാനം ആത്മവിശ്വാസം അര്‍പ്പിച്ചിരിക്കുന്ന ഒരേയൊരാള്‍ ക്രേഷയാണെന്നാണ് സമന്ത പറഞ്ഞിരിക്കുന്നത്.

ഹൈദരാബാദില്‍ വെച്ചായിരുന്നു ആര്‍ഭാടമായി വിവാഹം ഉറപ്പിക്കല്‍ ചടങ്ങുകള്‍ നടന്നത്. വിവാഹ ശേഷവും സമന്ത അഭിനയരംഗത്ത് തുടരുമെന്ന് നാഗചൈതന്യ വ്യക്തമാക്കിയിരുന്നു

ഹിന്ദു-ക്രൈസ്തവ ആചാരങ്ങള്‍ പ്രകാരം നടക്കുന്ന വിവാഹച്ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും അടങ്ങുന്ന നൂറ് പേര്‍ക്ക് മാത്രമാണ് ക്ഷണമുള്ളത്. 


LATEST NEWS