കായംകുളം കൊച്ചുണ്ണിയുടെ സാൻഡ് ആര്‍ട് ട്രെയിലര്‍ കാണാം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കായംകുളം കൊച്ചുണ്ണിയുടെ സാൻഡ് ആര്‍ട് ട്രെയിലര്‍ കാണാം

മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയുടെ സാൻഡ് ആര്‍ട് ട്രെയിലര്‍ വൈറലാകുന്നു. ഉദയൻ എടപ്പാള്‍ ആണ് സാൻഡ് ആര്‍ട് ചെയ്‍തിരിക്കുന്നത്. ചിത്രം ഒക്ടോബര്‍ 11ന് റിലീസ് ചെയ്യും. കായംകുളം കൊച്ചുണ്ണിയായി നിവിൻ പോളിയും സുഹൃത്തായ ഇത്തിക്കരപ്പക്കിയായി മോഹൻലാലും അഭിനിയിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റോഷൻ ആൻഡ്രുസ് ആണ്. ബോബി- സഞ്ജയ് തിരക്കഥയെഴുതിയിരിക്കുന്നു. 

പ്രിയ ആനന്ദ്, ബാബു ആന്റണി, കന്നഡ നടി പ്രിയങ്ക തിമ്മേഷ്, സണ്ണി വെയ്ന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. ബോളിവുഡ് ഛായാഗ്രാഹകനായ ബിനോദ് പ്രധാനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ടീമടക്കം ആക്ഷന്‍ രംഗങ്ങളില്‍ സഹകരിച്ചിട്ടുണ്ട്.

45 കോടി ബജറ്റില്‍ 161 ദിവസങ്ങള്‍ കൊണ്ടാണ് സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഇതില്‍ സെറ്റിന് മാത്രം ചെലവഴിച്ചത് 12 കോടി രൂപയാണ്.